സില്‍വര്‍ ലൈന്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ പരിശോധിച്ച് അഭിപ്രായം അറിയിക്കാന്‍ റെയില്‍വേ ബോര്‍ഡിന്റെ നിര്‍ദേശം. ദക്ഷിണ റെയില്‍വേക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഗതിശക്തിവിഭാഗം ഡയറക്ടര്‍ എഫ്.എ അഹമ്മദാണ് ഇതുസംബന്ധിച്ച കത്ത് നല്‍കിയത്.
റെയില്‍വ ഭൂമിയുടെ വിശദാംശങ്ങള്‍ സംബന്ധിച്ചും റെയില്‍വേ ക്രോസുകള്‍ എവിടെയൊക്കെ ഉണ്ടാകുമെന്നതും നേരത്തെ തന്നെ റെയില്‍വേ ബോര്‍ഡ് സര്‍ക്കാരിനോട് ചോദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ അനുബന്ധ രേഖയായി കെ റെയില്‍ റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദക്ഷിണ റെയില്‍വേയുടെ അഭിപ്രായങ്ങള്‍ റെയില്‍വേ ബോര്‍ഡ് ചോദിച്ചിരിക്കുന്നത്.