റൂസോ (ഡൊമീനിക്ക): ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടി ബാറ്റങിനിറങ്ങിയ വെസ്റ്റിന്‍ഡീസിന്റെ തുടക്കം പാളി. ഒന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 68 റണ്‍സ് എന്ന നിലയിലാണ് വെസ്റ്റ് ഇന്‍ഡീസ്.
വിന്‍ഡീസിനായി ക്യാപ്റ്റന് ക്രെയ്ഗ് ബ്രാത്ത്വെയ്റ്റ് – തഗെനരെയ്ന്‍ ചന്ദര്‍പോള്‍ കൂട്ടുകെട്ട് മികച്ച തുടക്കം നല്‍കിയെങ്കിലും എന്നാല്‍ 13-ാം ഓവറില്‍ ചന്ദര്‍പോള്‍ (12 റണ്‍സ്) പുറത്തായി. ആര്‍. അശ്വിനാണ് ആദ്യ വിക്കറ്റ് വീഴ്ത്തിയത്. പിന്നാലെ 17ാമത്തെ ഓഴറില്‍ 46 പന്തില്‍ നിന്ന് 20 റണ്‍സെടുത്ത ബ്രാത്ത്വെയ്റ്റിനെയും അശ്വിന്‍ മടക്കി.
പിന്നീട് 20ാം ഓവറില്‍ റെയ്മണ്‍ റെയ്ഫെര്‍ പുറത്തായി.18 പന്തില്‍ നിന്ന് രണ്ട് റണ്‍സ് മാത്രമെടുത്ത താരം ശാര്‍ദുല്‍ താക്കൂറിന്റെ പന്തില്‍ ഇഷാന്‍ കിഷന്റെ കാച്ചിലാണ് പുറത്തായത്. പിന്നീട് 28ാം ഓവറില്‍ ജെര്‍മയ്ന്‍ ബ്ലാക്ക്വുഡിനെ രവീന്ദ്ര ജഡേജയുടെ പന്തില്‍ മുഹമ്മദ് സിറാജ് ക്യാച്ചിലൂടെ മടക്കി.
ഇതിനു പിന്നാലെ അമ്പയര്‍മാര്‍ ഉച്ചഭക്ഷണത്തിന് പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. പിന്നീട് കളി പുനരാരംഭിച്ച് 32ാം ഓവറില്‍ ജോഷ്വ ഡ സില്‍വ (2)യും പുറത്തായി.
ഇന്ത്യന്‍ ടീമില്‍ യശസ്വി ജയ്‌സ്വാളും ഇഷാന്‍ കിഷനും അരങ്ങേറ്റം കുറിച്ചു. മുന്‍നിര പേസര്‍മാര്‍ ഇല്ലാതെയാണ് ഇന്ത്യ മത്സരത്തിനിറങ്ങുന്നത്. മുഹമ്മദ് സിറാജ് നേതൃത്വം നല്‍കുന്ന പേസ് നിരയില്‍ ജയ്‌ദേശ് ഉനദ്കട്ടും ശാര്‍ദുല്‍ താക്കൂറുമാണുള്ളത്.