തൃശൂർ: വേലൂരിൽ വീടിന് മുന്നിൽ സ്കൂൾ ബസിടിച്ച് രണ്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു. വേലൂർ പടിഞ്ഞാറ്റുമുറി മൈത്രി വായനശാലയ്ക്കു സമീപം പണിക്ക വീട്ടിൽ രാജന്റെ മകൾ ദിയ(8)യാണു മരിച്ചത്. തലക്കോട്ടുകര ഒയിറ്റ് സ്കൂളിലെ വിദ്യാർഥിനിയാണ്.
വീടിനു മുന്നിൽ ബസിൽ വന്നിറങ്ങിയശേഷം റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. കുട്ടി വന്നിറങ്ങിയ ബസ് തന്നെയാണ് ഇടിച്ചത്. കുട്ടി റോഡ് മുറിച്ചു കടക്കുന്നത് ശ്രദ്ധിക്കാതെ ഡ്രൈവർ വാഹനം മുന്നോട്ട് എടുക്കുകയായിരുന്നു. കുട്ടിയെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.