വിശ്വപ്രസിദ്ധ സാഹിത്യകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു. 94 വയസ്സായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ചെക് ടെലിവിഷനാണ് കുന്ദേരയുടെ മരണവാര്‍ത്ത പുറത്തുവിട്ടത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. 1984ല്‍ പ്രസിദ്ധീകരിച്ച ദ അണ്‍ബെയറബിള്‍ ലൈറ്റ്നെസ് ഓഫ് ബീയിംഗ് എന്ന പ്രശസ്ത നോവലിന്റെ രചയിതാവാണ്.
1929 ഏപ്രില്‍ ഒന്നിന് ചെക് നഗരമായ ബ്രണോയിലാണ് ജനനം. എഴുത്തിലെ നിലപാടുകള്‍ കൊണ്ട് കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് പൗരത്വം നിഷേധിക്കപ്പെട്ടു. പിന്നാലെ കുന്ദേരയുടെ കൃതികള്‍ ചെക്കോസ്ലോവാക്യയില്‍ നിരോധിക്കപ്പെട്ടു. 1975ല്‍ അദ്ദേഹം ഫ്രാന്‍സില്‍ അഭയം തേടി. 1981ല്‍ ഫ്രഞ്ച് പൗരത്വം നല്‍കി. വര്‍ഷങ്ങള്‍ക്ക് ശേഷം 2019ലാണ് അദ്ദേഹത്തിന് വീണ്ടും ചെക്ക് പൗരത്വം ലഭിക്കുന്നത്.