ലൈഫ് മിഷന്‍ കേസ്: എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ലൈഫ് മിഷന്‍ കേസ്: എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ലൈഫ് മിഷന്‍ കോഴക്കേസില്‍ എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അടിയന്തര ശസ്ത്രക്രിയ വേണമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നില്ലല്ലോയെന്ന് കേസ് പരിഗണിച്ചപ്പോള്‍ കോടതി ചോദിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ സംശയമുണ്ടെന്ന് ഇ.ഡി അഭിഭാഷകനും പറഞ്ഞു. എന്നാല്‍ അവസാന പരിഹാരമായാണ് ശസ്ത്രക്രിയ ശുപാര്‍ശ ചെയ്യുന്നതെന്ന് ശിവശങ്കര്‍ പറഞ്ഞു.

ആറ് തവണ എം.ആര്‍.ഐ നടത്തി. ശിവശങ്കര്‍ ഏത് നിമിഷവും മരണപ്പെട്ടേക്കാമെന്നും അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ അത്തരം കാര്യങ്ങള്‍ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഇല്ലെന്ന് കോടതി പറയുന്നു. സുപ്രീം കോടതി കേസ് എടുത്തില്ലലോ പിന്നെ എന്തിനാണ് ഈ ഹര്‍ജി പ്രോത്സാഹിപ്പിക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു. ജാമ്യത്തിനായി സുപ്രീം കോടതിയെ തന്നെ സമീപിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *