ലയണ്‍സ് ക്ലബ് ഭാരവാഹികള്‍ ചുമതലയേറ്റു

ലയണ്‍സ് ക്ലബ് ഭാരവാഹികള്‍ ചുമതലയേറ്റു

കോഴിക്കോട്: ലയണ്‍സ് ക്ലബ് സില്‍വര്‍ ഹില്‍സ് ഭാരവാഹികള്‍ ചുമതലയേറ്റു. പ്രസിഡന്റായി നിസാം പള്ളിയാലും സെക്രട്ടറിയായി മനോജ് കുമാര്‍ സാകല്യയും ട്രഷററായി സ്റ്റീഫന്‍ ജോണും ചുമതലയേറ്റു. അബാദ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് ഉടമയും മള്‍ട്ടിപ്പിള്‍ കമ്മറ്റി മുന്‍ ചെയര്‍മാനുമായ റിയാസ് അഹമ്മദിന്റെ നേതൃത്വത്തിലായിരുന്നു സ്ഥാനാരോഹണ ചടങ്ങ്. അര്‍ഹരായവര്‍ക്ക് വീട് നിര്‍മിച്ചു കൊടുക്കല്‍, വിദ്യാര്‍ഥിനികള്‍ക്ക് സൈക്കിള്‍ വിതരണം അടക്കമുള്ള സേവന പദ്ധതികളുടെ പ്രഖ്യാപനവും ഉദ്ഘാടനവും വിനീഷ് വിദ്യാധരന്‍ നിര്‍വഹിച്ചു. കോഴിക്കോട് ജില്ല പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പ്രേംകുമാര്‍, വിശോബ്, പ്രവീണ്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *