മണാലിയിൽ കുടുങ്ങിയ ഹൗസ് സർജന്മാരെ തിരികെയെത്തിക്കും; ആരോ​ഗ്യ മന്ത്രി

മണാലിയിൽ കുടുങ്ങിയ ഹൗസ് സർജന്മാരെ തിരികെയെത്തിക്കും; ആരോ​ഗ്യ മന്ത്രി

തിരുവനന്തപുരം: പ്രളയബാധിത മണാലിയിൽ കുടുങ്ങിയ ഹൗസ് സർജൻമാർ സുരക്ഷിതർ. ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. നടപടികൾ ഏകോപിപ്പിക്കുന്നതിനായി ഡോക്ടർമാരെ ഡൽ​ഹിയിൽ അയക്കുമെന്നും മന്ത്രി പറഞ്ഞു.

ഇതനുസരിച്ച് എറണാകുളം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹനേയും തൃശൂർ മെഡിക്കൽ കോളേജ് സർജറി പ്രൊഫസർ ഡോ. രവീന്ദ്രനേയുമാണ് അടിയന്തരമായി ഡൽഹിയിലേക്ക് അയയ്ക്കും.

ഹിമാചൽ പ്രദേശ് സർക്കാരുമായും ഡിജിപിയുമായും തങ്ങൾ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇവർക്കാവശ്യമായ ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

എറണാകുളം മെഡിക്കൽ കോളേജിൽ നിന്നും ഹൗസ് സർജൻസി പൂർത്തിയാക്കിയ 27 പേരും തൃശൂർ മെഡിക്കൽ കോളേജിൽ നിന്നും ഹൗസ് സർജൻസി പൂർത്തിയാക്കിയ 18 പേരുമാണ് മണാലിയിൽ വിനോദയാത്രയ്ക്ക് പോയത്.

Share

Leave a Reply

Your email address will not be published. Required fields are marked *