നേപ്പാളിൽ വിനോദസഞ്ചാരികളുമായി കാണാതായ ഹെലികോപ്റ്റർ കണ്ടെത്തി

നേപ്പാളിൽ വിനോദസഞ്ചാരികളുമായി കാണാതായ ഹെലികോപ്റ്റർ കണ്ടെത്തി

കാഠ്മണ്ഡു: നേപ്പാളിൽ നിന്ന് വിനോദസഞ്ചാരികളുമായി പുറപ്പെട്ട് കാണാതായ ഹെലിക്കോപ്റ്റർ കണ്ടെത്തി. എവറസ്റ്റിന് സമീപത്താണ് ഹെലിക്കോപ്റ്റർ തകർന്ന നിലയിൽ കണ്ടെത്തിയത്. ഹെലിക്കോപ്ടറിലുണ്ടായിരുന്ന അഞ്ചുപേര്‍ മരിച്ചു. മെക്സിക്കൻ പൗരന്മാരായിരുന്നു സഞ്ചാരികൾ. ആറുപേരാണ് കോപ്ടറില്‍ ആകെയുണ്ടായിരുന്നത്. ഒരാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

സുര്‍കെ വിമാനത്താവളത്തില്‍നിന്ന് കാഠ്മണ്ഡുവിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഹെലിക്കോപ്ടര്‍, ചൊവ്വാഴ്ച രാവിലെ 10 മണിക്കാണ് ടേക്ക് ഓഫ് ചെയ്തത്. പറന്നുയര്‍ന്ന് എട്ടു മിനിറ്റിനകംതന്നെ ഹെലിക്കോപ്ടറില്‍നിന്നുള്ള സിഗ്നല്‍ നഷ്ടപ്പെട്ടു. 9N-AMV (AS 50) എന്ന രജിസ്‌ട്രേഷനിലുള്ള ഹെലിക്കോപ്ടറാണ് തകര്‍ന്നത്.

സിഗ്നല്‍ നഷ്ടമായ ഉടന്‍തന്നെ ഹെലിക്കോപ്ടര്‍ കണ്ടെത്തുന്നതിനായി മറ്റു രണ്ടു കോപ്ടറുകളെ അയച്ചിരുന്നു. എന്നാല്‍ കാലാവസ്ഥ മോശമായിരുന്നതിനാല്‍ ഇവ ശ്രമം ഉപേക്ഷിച്ച് തിരിച്ചുപോന്നു.

മലമ്പ്രദേശമായ സോലുഖുംബു ജില്ലയിലെ ലാംജുരയിലാണ് കോപ്ടര്‍ തകര്‍ന്നത്. പ്രദേശത്തെ കുന്നിന്‍ചെരുവിലുള്ള ഒരു മരത്തില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് കരുതുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *