കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ചേര്‍ന്നു നടത്തുന്ന ആസൂത്രിത പ്രതികാര നടപടിയില്‍ രാജ്യവ്യാപകമായി അഖിലേന്ത്യ കോണ്‍ഗ്രസ്സ് കമ്മിറ്റി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി മാഹി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാഹി സ്റ്റാച്ച്യു കോര്‍ണറില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ സത്യാഗ്രഹം നടത്തി. കെ. മോഹനന്റെ അധ്യക്ഷതയില്‍ മാഹി എം.എല്‍.എ രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു.
അഡ്വ: എ.പി അശോകന്‍, കെ.ഹരിന്ദ്രന്‍, കെ. സുരേഷ്, ആഷാലത പി.പി. ശ്യാംജിത്ത് പാറക്കല്‍, രജിലേഷ് കെ.പി. എന്നിവര്‍ സംസാരിച്ചു. നളിനി ചാത്തു, ഷാജു കാനത്തില്‍, ഐ. അരവിന്ദന്‍, അജയന്‍ പുഴിയില്‍, ശ്രീജേഷ്.,അലിഅക്ക് ബര്‍ഹാഷിം, ശ്രീജിത്ത് കെ.കെ. ആഷിത ബഷീര്‍, സന്ദിമ്പ് കെ.വി, മജിദ് കെ.സി. എന്നിവര്‍ നേതൃത്വം നല്‍കി.