കെ-റെയിൽ ബദൽ; ഇ.ശ്രീധരന് പിന്തുണ‍ നൽകുമെന്ന് ബിജെപി

കെ-റെയിൽ ബദൽ; ഇ.ശ്രീധരന് പിന്തുണ‍ നൽകുമെന്ന് ബിജെപി

മലപ്പുറം: ഇ.ശ്രീധരൻ നിർദേശിച്ച കെ-റെയിൽ ബദലിന് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. നടപ്പാക്കാൻ സാധിക്കാത്ത, കേരളത്തിന് നഷ്ടം ഉണ്ടാക്കുന്ന ഒരു പദ്ധതിക്ക് വേണ്ടി വാശിപിടിക്കുന്നതിന് പകരം മെട്രോമാൻ പറഞ്ഞത് പോലുള്ള ബദൽ ഹൈസ്പീഡ് റെയിൽവേ സംവിധാനമാണ് വേണ്ടതെന്ന് സുരേന്ദ്രൻ പറഞ്ഞു. പൊന്നാനിയിൽ ഇ.ശ്രീധരന്റെ വീട്ടിൽ സന്ദർശനം നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കേരളത്തിന്റെ വികസനമാണ് പരമപ്രധാനം. കേരളത്തിന്റെ റെയിൽവേ വികസനത്തിന് അതിവേഗത്തിൽ യാത്ര ചെയ്യാനുള്ള അവസരത്തിന് ഇതൊരു പുതിയ തുടക്കമാകും. ഇത് യാഥാർഥ്യമാകാൻ സംസ്ഥാന സർക്കാരും റെയിൽവേയും മറ്റ് അധികാരികളും ശരിയായ രീതിയിൽ പരിശ്രമിക്കണം’ – സുരേന്ദ്രൻ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *