കായിക താരങ്ങളുടെ റെയില്‍വേ യാത്രാ ഇളവ് പുന:സ്ഥാപിക്കണം: ജില്ലാ ഫെന്‍സിങ് അസോസിയേഷന്‍

കായിക താരങ്ങളുടെ റെയില്‍വേ യാത്രാ ഇളവ് പുന:സ്ഥാപിക്കണം: ജില്ലാ ഫെന്‍സിങ് അസോസിയേഷന്‍

കായിക താരങ്ങള്‍ക്ക് സംസ്ഥാന, ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് റെയില്‍വേ അനുവദിച്ചിരുന്ന യാത്രാ ഇളവ് പുന:സ്ഥാപിക്കണമെന്ന് കോഴിക്കോട് ജില്ലാ ഫെന്‍സിങ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ യാത്രാ ഇളവ് മറ്റ് വിഭാഗങ്ങള്‍ക്കെല്ലാം അനുവദിച്ചെങ്കിലും കായിക താരങ്ങള്‍ക്ക് അനുവദിക്കാത്തത് കടുത്ത അനീതിയാണ്. ജില്ലാ പ്രസിഡന്റ് കെ.പി.യു അലി അധ്യക്ഷത വഹിച്ചു. കേരള ഫെന്‍സിങ് അസോസിയേഷന്‍ നിരീക്ഷകന്‍ വി.പി പവിത്രന്‍, സി.ടി ഇല്‍യാസ്, വി.ഡെസ്നി, പി. ഷഫീഖ്, ഐശ്വര്യ ജി നായര്‍, റമീസ് അലി എന്നിവര്‍ സംസാരിച്ചു. 2023-27 വര്‍ഷത്തെ ജില്ലാ അസോസിയേഷന്‍ ഭാരവാഹികളായി കെ.പി.യു അലി (പ്രസിഡന്റ് ), പി. കെ കബീര്‍ സലാല, വി. ഡെസ്നി (വൈസ് പ്രസിഡന്റുമാര്‍), സി. ടി ഇല്‍യാസ് (സെക്രട്ടറി), പി. ഷഫീഖ്, റമീസ് അലി (ജോയിന്റ് സെക്രട്ടറിമാര്‍), പി. പി ബഫീര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *