ചൊക്ലി: കലയുടേയും സംസ്‌കൃതിയുടെയും പ്രകാശം ചൊരിഞ്ഞ വിളക്ക് മാടങ്ങളാണ് എ.പി.കുഞ്ഞിക്കണ്ണനും, ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെന്നും, കലയ്ക്ക് വേണ്ടി സമര്‍പ്പിക്കപ്പട്ട അപൂര്‍വ ജന്‍മങ്ങളാണ് ഇരുവരുടേതെന്നും
കെ.പി.മോഹനന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു.
മലയാള കലാഗ്രാമം മാനേജിങ്ങ് ട്രസ്റ്റി എ.പി.കുഞ്ഞിക്കണ്ണന്‍, മാനേജിങ്ങ് ഡയറക്ടര്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി എന്നിവരുടെ വിയോഗത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ലൈബ്രറി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ. ഒ.അജിത് കുമാറിന്റെ അദ്ധ്യക്ഷതയില്‍ കെ.കെ. മാരാര്‍, പ്രദീപ് ചൊക്ലി, സുരേഷ് കൂത്തുപറമ്പ്, വി.കെ.ഭാസ്‌ക്കരന്‍ മാസ്റ്റര്‍, കെ.എം. ശിവകൃഷ്ണന്‍. എം, ഹരീന്ദ്രന്‍, കെ.പി. വിജയന്‍ എന്നിവര്‍ സംസാരിച്ചു. ടി.കെ.സുരേഷ് സ്വാഗതവും, ഡോ.ടി.കെ. മുനീര്‍ നന്ദിയും പറഞ്ഞു.