ആവേശമേറ്റി ‘ആർഡിഎക്സ്’  ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ആവേശമേറ്റി ‘ആർഡിഎക്സ്’  ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മലയാളത്തിലെ യുവതാരങ്ങൾ അണിനിരക്കുന്ന ആർ ഡി എക്‌സ് ഓണം റിലീസായി തീയറ്ററുകളിൽ എത്താനിരിക്കുകയാണ്. ഒരു ഫാമിലി ആക്ഷൻ ചിത്രമായ ആർ ഡി എക്സിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് ചിത്രത്തിലെ നായകന്മാർ. ചൈനീസ് ആയോധനകലകളെ ഓർമ്മപ്പെടുത്തുന്ന രീതിയിലാണ് സെക്കൻഡ് ലുക്ക് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.

നവാഗതനായ നഹാസ് ഹിദായത്താണ് സംവിധാനം. സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് R D X (റോബർട്ട് ഡോണി സേവ്യർ) എത്തുന്നത്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻബറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *