തലശ്ശേരി: ഇതിവൃത്തത്തിലെ നവീനത കൊണ്ടും, അവതരണത്തിലെ വ്യതിരിക്തത കൊണ്ടും പല തവണ ദേശീയ അംഗീകാരം നേടിയ മാഹി നാടകപ്പുരയുടെ ഏറ്റവും പുതിയ നാടകം ‘ആനന്ദി’യുടെ ആദ്യ അവതരണം ജൂലൈ 14ന് വൈകീട്ട് 5 മണിക്ക് തലശ്ശേരി ടൗണ്‍ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കെ.പി മോഹനന് എം.എല്‍.എയുടെ അധ്യക്ഷതയില്‍ സ്പീക്കര്‍ അഡ്വ: എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്യും. പ്രമോദ് പയ്യന്നൂര്‍, സന്തോഷ് കീഴാറ്റൂര്‍ സംസാരിക്കും. സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാക്കളായ സുരേഷ് ബാബു ശ്രീസ്ഥ, ബാബു അന്നൂര്‍, രജിത മധു, നാടക് സംസ്ഥാന സെക്രട്ടരി ജെ.ശൈലജ എന്നിവരെ ആദരിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ എം. ഹരീന്ദ്രന്‍ മാസ്റ്റര്‍, സംവിധായകന് സുജില്‍ മാങ്ങാട്, ടി.ടി. മോഹനന്, ചാലക്കര പുരുഷു സംബന്ധിച്ചു.