തലശ്ശേരി:സഹകരണ മേഖലയെ തകര്‍ക്കുന്ന നിലപാടില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) തലശ്ശേരി ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മുനിസിപ്പല്‍ ടൗണ്‍ ഹാളിലെ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ കെ.സി.ഇ.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഇ. പ്രമോദ്, കെ.പി അരുണ്‍ കുമാര്‍, എം. സീന എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.
കെ.എം ഷാജി രക്തസാക്ഷി പ്രമേയവും പി. പ്രകാശന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. എസ്.ടി ജയ്‌സണ്‍ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് വി. വിനോദ് സംഘടനാ റിപ്പോര്‍ട്ടും, ഏരിയ സെക്രട്ടറി പുത്തലത്ത് സുരേഷ് ബാബു പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. യാത്രയയപ്പ് സമ്മേളനം സി.പി.എം തലശ്ശേരി ഏരിയ സെക്രട്ടറി സി.കെ രമേശന്‍ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ടി.പി ശ്രീധരന്‍, കെ.സി.ഇ.യു സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. സുജയ, സംസ്ഥാന കമ്മിറ്റിയംഗം കെ. ജയപ്രകാശന്‍, അനൂപ് ചന്ദ്രന്‍, കെ. രമണി, പി. മുകേഷ്,
എം. ബാലകൃഷ്ണന്‍, എം.വി സുരേഷ് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി ഇ. പ്രമോദ് (പ്രസിഡണ്ട് ),കെ.പി അരുണ്‍ കുമാര്‍, എന്‍. രമേശന്‍, എം. സീന, പി.കെ സന്തോഷ്, സി ശരത്ത് (വൈസ് പ്രസിഡണ്ടുമാര്‍),പുത്തലത്ത് സുരേഷ് ബാബു (സെക്രട്ടറി), പി. പ്രകാശന്‍, സി. റാഷിദ്, കെ.എം ഷാജി, കെ. ഷിമി, എം ഷിജു ( ജോ: സെക്രട്ടറിമാര്‍ ), പി.കെ ബിജോയ് (ട്രഷറര്‍).