ന്യൂഡല്‍ഹി: ഇന്ത്യയിലെ വ്യവസായ പ്രമുഖന്‍ ഗോകുലം ഗോപാലന്‍ ചെയര്‍മാന്‍ ആയ ശ്രീ ഗോകുലം മെഡിക്കല്‍ കോളേജിന്റെ അംഗീകാരം നിലനിര്‍ത്തി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ ഉത്തരവ്. അഞ്ചുവര്‍ഷം കൂടുമ്പോള്‍ എല്ലാ മെഡിക്കല്‍ കോളേജിലും നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ പ്രത്യേക സംഘം ഇന്‍സ്‌പെക്ഷന്‍ നടത്തി അവരുടെ നിലവാരം പരിശോധിച്ചു ആണ് അംഗീകാരം കൊടുക്കാറുള്ളത്. തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ് ദക്ഷിണേന്ത്യയിലെ പ്രമുഖ മെഡിക്കല്‍ കോളേജുകളില്‍ ഒന്നാണ്. മെഡിക്കല്‍ കോളേജിന്റെ ഭാഗമായ ആശുപത്രിയുടെ ഉദ്ഘാടനം 2004ല്‍ അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയാണ് നിര്‍വഹിച്ചത്. 2005ല്‍ 50 മെഡിക്കല്‍ സീറ്റുകളോട് കൂടിയുള്ള മെഡിക്കല്‍ കോളേജിന്റെ ഉദ്ഘാടനം അന്നത്തെ ഇന്ത്യന്‍ രാഷ്ട്രപതിയായ എ.പി.ജെ അബ്ദുള്‍ കലാമാണ് നിര്‍വഹിച്ചത്.
ലോകോത്തര നിലവാരത്തിലുള്ള ഒരു മെഡിക്കല്‍ കോളേജ് സമുച്ചയം ഗോകുലം മെഡിക്കല്‍ കോളേജിന്റെ പ്രത്യേകതകളില്‍ ഒന്നാണ്. വര്‍ഷാവര്‍ഷം 150 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കി കൊണ്ട് നിലവില്‍ ഉണ്ടായിരുന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഉത്തരവയി. ബിരുദ തലത്തില്‍നിന്ന് ബിരുദാനന്തര തരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നു ശ്രീ ഗോകുലം മെഡിക്കല്‍ കോളേജില്‍ വിവിധതരം സ്‌പെഷ്യലിറ്റിയിലായി വര്‍ഷം തോറും അറുപതിലധികം വിദ്യാര്‍ത്ഥികള്‍ പരിശീലനം കഴിഞ്ഞ് സ്‌പെഷ്യലിസ്റ്റുകള്‍ ആയി പുറത്തുവരുന്നു. ശ്രീ ഗോകുലം മെഡിക്കല്‍ കോളേജിന്റെയും ശ്രീ ഗോകുലം ഹോസ്പിറ്റലിന്റെയും അനുബന്ധ സ്ഥാപനങ്ങള്‍ ആയി ആറ്റിങ്ങലിന്റെ ഹൃദയ ഭൂമിയില്‍ ശ്രീ ഗോകുലം ആറ്റിങ്ങല്‍ മെഡിക്കല്‍ സെന്റര്‍, ശ്രീ ഗോകുലം കല്ലറ മെഡിക്കല്‍ സെന്റര്‍, ശ്രീ ഗോകുലം കടയ്ക്കല്‍ സെന്റര്‍ തുടങ്ങി നിരവധി ചികിത്സാലയങ്ങളുണ്ട്.
മെഡിക്കല്‍ കോളേജ് ക്യാംപസില്‍ തന്നെ വര്‍ഷംതോറും 100 പേരെ നഴ്‌സിങ് വിദ്യാര്‍ത്ഥികളായും ഏതാനും പോസ്റ്റ് ബി.എസ്‌സി വിദ്യാര്‍ത്ഥികളെയും എം.എസ്‌സി വിദ്യാര്‍ത്ഥികളെയും പഠിപ്പിക്കുന്നതിന് പര്യാപ്തമായ രീതിയിലുള്ള ശ്രീ ഗോകുലം നഴ്‌സിങ് കോളേജും ആധുനിക വൈദ്യശാസ്ത്ര രംഗത്ത് അഭിവാജ്യ ഘടകമായ വിവിധതരം പാരാമെഡിക്കല്‍ കോഴ്‌സുകളും നടന്നുവരുന്നു. ഇതിന്റെയെല്ലാം പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത് വൈസ് ചെയര്‍മാനും ഡയറക്ടറും പ്രശസ്ത ഡോക്ടറും കൂടിയായ ഡോ. കെ.കെ മനോജന്‍ ആണ്.