വൈപ്പിന്‍ കടല്‍ഭിത്തി നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തിയാക്കണം: ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

വൈപ്പിന്‍ കടല്‍ഭിത്തി നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തിയാക്കണം: ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

വൈപ്പിന്‍: വൈപ്പിന്‍ കടല്‍ഭിത്തി നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ആവശ്യപ്പെട്ടു. നായരമ്പലം പഞ്ചായത്തില്‍ വെളിയത്താന്‍പറമ്പ് കടലാക്രമണ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്. 20 വര്‍ഷത്തിലേറെയായി അനുഭവിക്കുന്ന യാതനകള്‍ അവിടെ കൂടിയ ജനം അദ്ദേഹത്തോട് വിവരിച്ചു. സമയബന്ധിതമായി കടല്‍ നിര്‍മ്മാണവും പുലിമുട്ട് നിര്‍മ്മാണവും പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജാതിമതഭേദമന്യേ പ്രദേശത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.

അതിരൂപത ചാന്‍സലര്‍ ഫാ. എബിജിന്‍ അറക്കല്‍, കെ.ആര്‍.എല്‍.സി.സി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെ.എല്‍.സി.എ പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ അഴിക്കകത്ത്, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.ജിബിന്‍ മാതിരപ്പള്ളി, വരാപ്പുഴ അതിരൂപത പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ഫാ. യേശുദാസ് പഴമ്പിള്ളി , ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഫാ. ഡെന്നി മാത്യു പെരിങ്ങാട്ട്, ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ബിജു വടക്കേടത്ത്, ജോയിന്റ് കണ്‍വീനര്‍ ദിസി കൊച്ചുതറ, കെ.എല്‍.സി.എ വരാപ്പുഴ വൈസ് പ്രസിഡന്റ് റോയി ഡിക്കൂഞ്ഞ, പി.ആര്‍ അലോഷ്യസ് , ആന്റണി വടശ്ശേരി എന്നിവര്‍ ആര്‍ച്ച്ബിഷപ്പിനൊപ്പം ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *