നാദാപുരം ഗ്രാമപഞ്ചായത്തിലെ വിധവ പഠന റിപ്പോര്‍ട്ട് കൈമാറി

നാദാപുരം ഗ്രാമപഞ്ചായത്തിലെ വിധവ പഠന റിപ്പോര്‍ട്ട് കൈമാറി

നാദാപുരം: ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ടി.ഐ.എം, ബി.എഡ് കോളേജ് എന്‍.എസ്.എസ് യൂണിറ്റുമായി സഹകരിച്ച് തയ്യാറാക്കിയ വിധവ പഠന റിപ്പോര്‍ട്ട് ടി.ഐ.എം കോളേജ് എന്‍.എസ്.എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസര്‍ ഷെറിന്‍ മോള്‍ തോമസ് പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലിക്ക് കൈമാറി. നാദാപുരം ഗ്രാമപഞ്ചായത്തിലെ 22 വാര്‍ഡുകളിലായി ടി.ഐ.എം കോളേജിലെ 50 എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ 18നും 50 വയസ്സിനും ഇടയിലുള്ള 92 വിധവകളുടെ വീടുകളില്‍ പോയി പ്രത്യേക ഫോര്‍മാറ്റില്‍ തയാറാക്കിയ വിവരങ്ങള്‍ രേഖപ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. നാദാപുരം ഗ്രാമപഞ്ചായത്തില്‍ 18നും 30നും ഇടയില്‍ പ്രായമുള്ള വിധവകള്‍ രണ്ടുപേരും 30നും 40നും ഇടയില്‍ പ്രായമുള്ളവര്‍ 18 പേരും 40 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള 72 വിധവകളുമാണുള്ളത്. 40 തരത്തിലുള്ള വിശദാംശങ്ങള്‍ ശേഖരിച്ചതില്‍ 92 വിധവകളില്‍ 37 പേര്‍ മാത്രമാണ് സംരക്ഷണത്തിന് ബന്ധുക്കള്‍ ഉള്ളവരായി കണ്ടെത്തിയത്. സ്വന്തമായി വരുമാനം ഇല്ലാത്തവരാണ് ബഹുഭൂരിഭാഗവും. നൈപുണ്യ പരിശീലനങ്ങള്‍, കൗണ്‍സിലിംഗ്, ഗ്രൂപ്പ് സംരംഭം പ്രവര്‍ത്തനം, മാട്രിമോണി രജിസ്റ്റര്‍, നാനോ സംരംഭങ്ങള്‍ തുടങ്ങിയ വിധവകള്‍ക്കാവശ്യമായ പദ്ധതികള്‍ക്ക് തുടര്‍ സഹായ പദ്ധതി തയ്യാറാക്കി സഹായം ലഭ്യമാക്കുന്നതാണ്. ഇതിനായി പ്രൊജക്റ്റ് സംസ്ഥാന പ്ലാനിങ് ബോര്‍ഡിന് സമര്‍പ്പിക്കുന്നതാണ്. ഇതിന് മുന്നോടിയായി വിധവ സംഗമം നടത്തുന്നതാണ്. നാദാപുരത്ത് 1726 പേര്‍ വിധവാ പെന്‍ഷന്‍ വാങ്ങിക്കുന്നുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സി.കെ നാസര്‍, എം.സി സുബൈര്‍, ജനീത ഫിര്‍ദൗസ്, പഞ്ചായത്ത് മെംബര്‍ പി.പി ബാലകൃഷ്ണന്‍, വുമണ്‍ ഫെസിലിറ്റേറ്റര്‍ പ്രന്‍സിയ ബാനു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *