തിരുവനന്തപുരം: ട്രെയിനിനുള്ളിൽ സ്കൂൾ വിദ്യാർഥികൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയ തിരുവനന്തപുരം സ്വദേശി പിടിയിൽ. ശ്രീകാര്യം കരിയം സ്വദേശി സുരേഷ് കുമാറാണ് റെയിൽവേ പോലീസിന്റെ പിടിയിലായത്. ട്രെയിനിനുള്ളിലെ ടോയിലറ്റിൽ കയറി ജനൽ ഗ്ലാസ് നീക്കി സ്റ്റേഷനിലുള്ള വിദ്യാർഥികൾക്ക് മുന്നിൽ നഗ്നത കാണിക്കുകയാണ് ഇയാൾ ചെയ്തിരുന്നത്.
ഇയാൾ സ്ഥിരമായി ഈ രീതിയിൽ പെരുമാറാറുണ്ടെന്നാണ് വിവരം. ഹയർസെക്കണ്ടറി വിദ്യാർഥികൾ നൽകിയ പരാതിയെ തുടർന്ന് സ്കൂൾ അധികൃതർ പരിശോധനയ്ക്കായി ട്രെയിനിൽ കയറി. ട്രെയിൻ ചിറയൻകീഴിൽ എത്തിയപ്പോൾ സുരേഷ് എന്നയാൾ ശൗചാലയത്തിൽ കയറി ജനൽ ഗ്ലാസ് മാറ്റി കുട്ടികൾക്ക് നേരെ അശ്ലീലപ്രദർശനം നടത്തുന്നത് കണ്ടു. തുടർന്ന് ശൗചാലയത്തിൽവെച്ച് തന്നെ ഇയാളെ പിടികൂടുകയായിരുന്നു. കഴക്കൂട്ടത്ത് ട്രെയിൻ എത്തിയപ്പോൾ ഇയാളെ റെയിൽവേ പോലീസിലേൽപ്പിക്കുകയായിരുന്നു.