കോഴിക്കോട് ​പാചകവാതകം ചോർന്ന് തീപിടിത്തം; അതിഥി തൊഴിലാളികൾക്ക് പൊള്ളൽ

കോഴിക്കോട് ​പാചകവാതകം ചോർന്ന് തീപിടിത്തം; അതിഥി തൊഴിലാളികൾക്ക് പൊള്ളൽ

കോഴിക്കോട്∙ പന്തീരങ്കാവ് പുത്തൂർ മഠത്തിൽ അതിഥി തൊഴിലാളികൾ താമസിച്ച കെട്ടിടത്തിൽ പാചക വാതകം ചോർന്ന് തീപ്പിടിത്തം. സംഭവത്തിൽ രണ്ട് തൊഴിലാളികൾക്കു പൊള്ളലേറ്റു.

പെരിശ്ശേരി അഷ്റഫ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ രണ്ടാം നിലയിലാണ് അപകടം. കിടപ്പുമുറിയിൽ വച്ച് പാചകം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ഈ മുറിയിലുണ്ടായിരുന്ന രണ്ടു പേർക്കാണ് പരുക്കേറ്റത്. ഇതിൽ മുഹമ്മദ് യൂസഫ് (33) എന്നയാൾക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

സമീപവാസികൾ എത്തിയാണു തീ അണച്ചത്. ഒപ്പം തന്നെ പന്തീരാങ്കാവ് പൊലീസും മീഞ്ചന്ത അഗ്നി‌രക്ഷാ സേനയും സ്ഥലത്തെത്തി പരിശോധന നടത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *