ഏക സിവില്‍ കോഡിനുള്ള നീക്കം; ഒളിയജണ്ടകളെ തിരിച്ചറിയാനാകണം: വിസ്ഡം യൂത്ത്

ഏക സിവില്‍ കോഡിനുള്ള നീക്കം; ഒളിയജണ്ടകളെ തിരിച്ചറിയാനാകണം: വിസ്ഡം യൂത്ത്

കോഴിക്കോട്: രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കത്തിന് പിന്നിലെ ഒളിയജണ്ടകളെ രാജ്യം തിരിച്ചറിയണമെന്നും വിഭജന താല്‍പര്യങ്ങളെ ജാഗ്രതയോടെ സമീപിക്കണമെന്നും വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച ജില്ലാ നേതൃ സംഗമം അഭിപ്രായപ്പെട്ടു. ജൂലൈ 23ന് നടക്കുന്ന ഖുര്‍ആന്‍ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ നേതൃസംഗമം വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി എ.എം ജംഷീര്‍ ഉദ്ഘാടനം ചെയ്തു.

വിഭജന രാഷ്ട്രീയത്തിന്റെ വിവിധങ്ങളായ സാധ്യതകള്‍ പരീക്ഷിക്കുന്ന ഫാഷിസ്റ്റ് ശക്തികള്‍ രാജ്യത്തെ വൈവിധ്യങ്ങളെ പോലും നശിപ്പിക്കുകയാണെന്നും സംഗമം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വസ്തുക്കളുടെ വിതരണവും ഉപയോഗവും വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും ബോധവല്‍ക്കരണ രംഗത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്താനും സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.

വിസ്ഡം യൂത്ത് ജില്ലാ വൈസ്. പ്രസിഡന്റ് അസ്ഹര്‍ ഫറോക്ക് അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ റഷീദ് പാലത്ത്, ജുബൈര്‍ പറമ്പില്‍ ബസാര്‍, സി.വി അസ്വീല്‍, പി.പി ജംഷീര്‍, മൂഫീദ് നന്മണ്ട എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *