കോഴിക്കോട്: എസ്.കെ പൊറ്റെക്കാട്ട് അനുസ്മരണവേദിയും കണ്ണൂരിലെ എയറോസിസ് കോളേജ് ഓഫ് ഏവിയേഷന്‍ ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസും സംയുക്തമായി ഏര്‍പ്പെടുത്തിയ എസ്.കെ പൊറ്റെക്കാട്ട് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കൈതപ്രം ദാമോദരന്‍ നമ്പൂതിരി ബഹുമുഖപ്രതിഭാ പുരസ്‌കാരം, പ്രൊഫസര്‍ കെ.പി.മാത്യു (നോവല്‍: ഉള്‍ക്കനല്‍), ജി.ജ്യോതിലാല്‍ (യാത്രാവിവരണം: വാനമേ ഗഗനമേ വ്യോമമേ…. പറന്നിറങ്ങി കണ്ട പാരിടങ്ങള്‍), ലൂക്കോസ് ലൂക്കോസ് (ഓര്‍മ്മക്കുറിപ്പുകള്‍: ലൂക്കോസിന്റെ സുവിശേഷങ്ങള്‍), ഹാരിസ് രാജ് (മതസൗഹാര്‍ദ്ദ സന്ദേശഗ്രന്ഥം: സത്യവേദസാരങ്ങള്‍), ഗിരീഷ് പെരുവയല്‍ (കവിതാസമാഹാരം: പുള്ളിവെരുക്) എന്നിവര്‍ക്കാണ് മികച്ച പുസ്തകങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍.
11,111 രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങിയ പുരസ്‌കാരങ്ങള്‍, ആഗസ്റ്റ് 20 ഞായറാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് അളകാപുരി ഹോട്ടലില്‍ എം.കെ രാഘവന്‍ എം.പി, എം.എല്‍.എ.മാരായ തോട്ടത്തില്‍ രവീന്ദ്രന്‍, നജീബ് കാന്തപുരം, സാഹിത്യകാരി ഡോക്ടര്‍ കെ.പി സുധീര, എസ്.കെ പൊറ്റെക്കാട്ടിന്റെ മകളും സാഹിത്യകാരിയുമായ സുമിത്ര ജയപ്രകാശ് എന്നിവര്‍ സമ്മാനിക്കുമെന്ന് എസ്.കെ പൊറ്റെക്കാട്ട് അനുസ്മരണവേദി ചെയര്‍മാന്‍ റഹിം പൂവാട്ടുപറമ്പ്, എയറോസിസ് കോളേജ് എം.ഡി. ഡോക്ടര്‍ ഷാഹുല്‍ ഹമീദ്, സ്വാഗതസംഘം ചെയര്‍മാന്‍ ചലച്ചിത്ര നിര്‍മ്മാതാവും നടനും കവിയും ഗാനരചയിതാവും സാഹിത്യകാരനുമായ പ്രഭാകരന്‍ നറുകര എന്നിവര്‍ അറിയിച്ചു.