എന്‍.എഫ്.എസ്.എ റേഷന്‍ ചുമട്ട് തൊഴിലാളികള്‍ സൂചനാ പണിമുടക്ക് നടത്തി

എന്‍.എഫ്.എസ്.എ റേഷന്‍ ചുമട്ട് തൊഴിലാളികള്‍ സൂചനാ പണിമുടക്ക് നടത്തി

കോഴിക്കോട്: ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ തൊഴിലുടമ-തൊഴിലാളി യൂണിയന്‍ പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനിച്ച 15 ശതമാനം കൂലി വര്‍ദ്ധനവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് എന്‍.എഫ്.എസ്.എ റേഷന്‍ ചുമട്ട് തൊഴിലാളികള്‍ പണിമുടക്കും മാര്‍ച്ചും നടത്തി. റീജ്യണല്‍ മാനേജര്‍ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് എസ്.ടി.യു സംസ്ഥാന ജന.സെക്രട്ടറി യു.പോക്കര്‍ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സി.നാസര്‍ അധ്യക്ഷത വഹിച്ചു. എ.ടി അബ്ദു സംസാരിച്ചു. കെ.പി മന്‍സൂര്‍ സ്വാഗതവും അബ്ദുല്‍ ലത്തീഫ് നന്ദിയും പറഞ്ഞു. പ്രകടനത്തിന് അബ്ദുല്‍ ലത്തീഫ്, നദീര്‍, ടി.കെ അബ്ദുള്ള, പി.കെ ഷാഫി എന്നിവര്‍ നേതൃത്വം നല്‍കി. വടകര എ.എം ഓഫിസിലേക്ക് നടന്ന മാര്‍ച്ച് സി.ഐ.ടി.യു ഏരിയാ സെക്രട്ടറി വി.കെ വിനു ഉദ്ഘാടനം ചെയ്തു. മടപ്പള്ളി മോഹനന്‍ (ഐ.എന്‍.ടി.യു.സി), അഷ്‌റഫ് (എസ്.ടി.യു) തുടങ്ങിയവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *