കോഴിക്കോട്: ഉള്ളിയേരി ആതകശ്ശേരി ക്ഷേത്രത്തിനു സമീപം പിറകുവശത്തെ മല ഇടിഞ്ഞുവീണ് വീടിന്റെ ഭാഗം തകര്‍ന്നു. പടിക്കലക്കണ്ടി ഷാബുവിന്റെ നിര്‍മാണം പൂര്‍ത്തിയാകാത്ത വീടിന്റെ വര്‍ക്ക് ഏരിയയും മുറിയുമാണ് പൂര്‍ണമായും തകര്‍ന്നത്, അടുക്കളയും തകര്‍ച്ചാ ഭീഷണിയിലാണ്. തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. തലേന്നെ മല ഇടിയാനുള്ള സാധ്യത കണ്ടതിനെ തുടര്‍ന്ന് പഞ്ചായത്ത് അതികൃതരെ വിരമറിയിക്കുകയും നിര്‍ദ്ദേശപ്രകാരം വീട്ടുകാര്‍ മാറി താമസിക്കുകയും ചെയ്തിരുന്നു. ഇതിനാല്‍ വന്‍ അത്യാഹിതം ഒഴിവാഴി.
പ്രാഥമികമായി രണ്ടര ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി വീട്ടുടമ പറഞ്ഞു. ഓട്ടോ ഡ്രൈവറായ ഷാബു ലോണും കടവുമൊക്കെയെടുത്ത് വളരെ പ്രയാസപ്പെട്ടാണ് വീടിന്റെ നിര്‍മാണം നടത്തിയത്.