ഹിമാചലില്‍ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങി 45 മലയാളി ഡോക്ടര്‍മാര്‍; തിരികെയെത്തിക്കാന്‍ ശ്രമം തുടങ്ങി

ഹിമാചലില്‍ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങി 45 മലയാളി ഡോക്ടര്‍മാര്‍; തിരികെയെത്തിക്കാന്‍ ശ്രമം തുടങ്ങി

ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയിലും മിന്നല്‍ പ്രളയത്തിലും മലയാളി ഡോക്ടര്‍മാരടക്കം നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ഹിമാചല്‍ പ്രദേശില്‍ യാത്രക്കാരുമായി പോയ ബസ് വെള്ളപ്പൊക്കത്തില്‍ കുടുങ്ങുകയായിരുന്നു. ഡെറാഡൂണിലേക്ക് പോയ ബസാണ് വികാസ് നഗറില്‍ കുടുങ്ങിയത്. ബസിന്റെ ജനലിലൂടെ യാത്രക്കാര്‍ പുറത്തിറങ്ങി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

കൊച്ചി മെഡിക്കല്‍ കോളജിലെ 27 ഡോക്ടര്‍മാരും തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലെ 18 ഡോക്ടര്‍മാരുമാണ് കുടുങ്ങിക്കിടക്കുന്നത്. ഇവര്‍ സുരക്ഷിതരാണെന്നാണ് വിവരം. ഡല്‍ഹി കേരളാ ഹൗസ് അധികൃതരുമായി വിദ്യാര്‍ഥികള്‍ ബന്ധപ്പെടുന്നുണ്ട്.

ഘീര്‍ ഗംഗയിലെത്തിയപ്പോഴാണ് സംഘം കുടുങ്ങിയത്. ഇവരെ ക്യാമ്പിലേക്ക് മാറ്റിയതായി ട്രാവല്‍ ഏജന്‍സി അറിയിച്ചു. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. മഴയ്ക്ക് ശമനം വന്നാല്‍ കസോളില്‍ എത്തിക്കാനാണ് ശ്രമമെന്നും ട്രാവല്‍ ഏജന്‍സി വ്യക്തമാക്കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *