സേവാഭാരതി അത്തോളി വാര്‍ഷിക ജനറല്‍ ബോഡിയോഗം ചേര്‍ന്നു

സേവാഭാരതി അത്തോളി വാര്‍ഷിക ജനറല്‍ ബോഡിയോഗം ചേര്‍ന്നു

അത്തോളി: സേവാഭാരതി അത്തോളി വാര്‍ഷിക ജനറല്‍ ബോഡി യോഗം ചേര്‍ന്നു. ജില്ലാ സെക്രട്ടറി നിഷി രഞ്ജന്‍ ഉദ്ഘാടനം ചെയ്തു. കലാവേദി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ യൂണിറ്റ് പ്രസിഡന്റ് എം.കെ രവീന്ദ്രന്‍ അധ്യക്ഷനായി. ആര്‍.എസ്.എസ് കാക്കൂര്‍ ഖണ്ഡ് സംഘചാലക് കെ.പി രത്‌നാകരന്‍, കൃഷ്ണന്‍ മണാട്ട്, ലിജു ചെറുമുണ്ടേരി, റിംഷുത്ത് കെ.കെ, ഷാജി കോളിയോട്ട്, റിംജുത്ത് ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി എം.കെ രവീന്ദ്രന്‍ (പ്രസിഡന്റ്), കൃഷ്ണന്‍ മണാട്ട്, ലിജു ചെറുമുണ്ടേരി (വൈസ് പ്രസിഡന്റുമാര്‍), റിംഷുത്ത് കെ.കെ (സെക്രട്ടറി), ഷാജി കോളിയോട്ട്, റിംജുത്ത് ആര്‍ (ജോ.സെക്രട്ടറിമാര്‍ ), വിദ്യാസാഗര്‍ (ഖജാന്‍ജി), അമൃത.എം (ഐ.ടി കോ-ഓര്‍ഡിനേറ്റര്‍) എന്നിവരെ തിരഞ്ഞെടുത്തു. ഭാവി പ്രവര്‍ത്തനങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.

Share

Leave a Reply

Your email address will not be published. Required fields are marked *