സി.പി.എം സെമിനാറില്‍ പങ്കെടുക്കില്ലെന്ന നിലപാട് ലീഗ് തിരുത്തുമെന്നാണ് പ്രതീക്ഷ: ഇ.പി ജയരാജന്‍

സി.പി.എം സെമിനാറില്‍ പങ്കെടുക്കില്ലെന്ന നിലപാട് ലീഗ് തിരുത്തുമെന്നാണ് പ്രതീക്ഷ: ഇ.പി ജയരാജന്‍

മുസ്ലിം ലീഗ് എല്‍.ഡി.എഫിലേക്ക് വരുമോ എന്ന ചോദ്യത്തിന് എല്ലാം ശുഭമാകുമെന്ന മറുപടിയുമായി എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. തങ്ങള്‍ കര്‍മത്തില്‍ വിശ്വസിക്കുന്നവരാണെന്നും ഇ.പി പറഞ്ഞു. ഏക സിവില്‍ കോഡിലൂടെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള വര്‍ഗീയ ധ്രൂവീകരണത്തിനാണ് ബി.ജെ.പി ശ്രമിക്കുന്നത്. കോഴിക്കോട്ടെ സെമിനാറില്‍ ആര്‍. എസ്.എസിനെയും ജമാഅത്തെ ഇസ്ലാമിയെയും പങ്കെടുപ്പിക്കാന്‍ കഴിയില്ലെന്നും ഇ.പി ജയരാജന്‍ പറഞ്ഞു

കോണ്‍ഗ്രസ് മൃദു ഹിന്ദുത്വ സമീപനമാണ് എക്കാലവും സ്വീകരിക്കുന്നത്. അതുകൊണ്ടാണ് കോണ്‍ഗ്രസിനെ ക്ഷണിക്കാതിരുന്നത്. അതവര്‍ ഉപേക്ഷിച്ചാല്‍ അവരുമായും യോജിച്ച് പോകാന്‍ തയ്യാറാണ്. സെമിനാറില്‍ പങ്കെടുക്കില്ലെന്ന നിലപാട് ലീഗ് തിരുത്തുമെന്നാണ് പ്രതീക്ഷ. ലീഗിനെ പങ്കെടുക്കണമെന്നാണ് എല്‍.ഡി.എഫ് ആഗ്രഹിക്കുന്നത്. ലീഗ് പിന്തുണയില്ലെങ്കില്‍ കേരളത്തിലെ ഒരു മണ്ഡലത്തിലും യു.ഡി.എഫ് ജയിക്കില്ല. ഏക സിവില്‍ കോഡിനെ സി.പി.എം നേതാക്കള്‍ അനുകൂലിച്ചു എന്നത് അബദ്ധ പ്രചാരണമാണെന്നും ഇ.പി പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *