ഷാജന്‍ സ്‌കറിയയെ പിടികൂടാനാവാത്തത് വീഴ്ച, അതിന്റെ പേരില്‍ പ്രതിയല്ലാത്ത ആളുടെ മൊബൈല്‍ എങ്ങനെ പിടിച്ചെടുക്കും?; പോലിസിനെതിരേ ഹൈക്കോടതി

ഷാജന്‍ സ്‌കറിയയെ പിടികൂടാനാവാത്തത് വീഴ്ച, അതിന്റെ പേരില്‍ പ്രതിയല്ലാത്ത ആളുടെ മൊബൈല്‍ എങ്ങനെ പിടിച്ചെടുക്കും?; പോലിസിനെതിരേ ഹൈക്കോടതി

‘ മാധ്യമ പ്രവര്‍ത്തകന്റെ ഫോണ്‍ വിട്ടുകൊടുക്കണം’

തിരുവനന്തപുരം: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ കണ്ടെത്താന്‍ കഴിയാത്തത് പോലിസിന്റെ വീഴ്ചയാണ്. എന്നാല്‍, അതിന്റെ പേരില്‍ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുതെന്ന് പോലിസിനെ വിമര്‍ശിച്ച് ഹൈക്കോടതി. പ്രതി അല്ലാത്തയാളുടെ മൊബൈല്‍ ഫോണ്‍ എങ്ങനെ പിടിച്ചെടുക്കുമെന്ന് കോടതി ചോദിച്ചു. പത്തനംതിട്ട സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ വിശാഖന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. അദ്ദേഹം ഒരു മാധ്യമപ്രവര്‍ത്തകനാണ്. ക്രിമിനല്‍ കേസില്‍ പ്രതിയാണെങ്കില്‍ കോടതിക്ക് മനസിലായേനെ. അദ്ദേഹത്തിന്റെ ഫോണ്‍ ഉടന്‍ വിട്ടുനല്‍കണം. മാധ്യമപ്രവര്‍ത്തകന്റെ അടിസ്ഥാന അവകാശം ലംഘിക്കപ്പെട്ടുവെന്ന് ഹൈക്കോടതി പറഞ്ഞു.

കേസില്‍ അന്വേഷണം നടത്താം, എന്നാല്‍ പ്രതി അല്ലാത്ത ഒരാളെ കസ്റ്റഡിയിലെടുക്കാന്‍ എങ്ങനെ സാധിക്കും? മാധ്യമപ്രവര്‍ത്തകര്‍ ജനാധിപത്യത്തിന്റെ നാലാം തൂണാണ്. നടപടികള്‍ പാലിക്കാതെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കരുത്. എല്ലാ മാധ്യമപ്രവര്‍ത്തകരുടെയും മൊബൈലുകള്‍ പിടിച്ചെടുക്കുമോ എന്നും കോടതി ചോദിച്ചു. ഷാജന്‍ സ്‌കറിയയെ പിടിക്കാന്‍ കഴിയാത്തത് പോലിസിന്റെ വീഴ്ചയാണ്. അതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ ബുദ്ധിമുട്ടിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

അപകീര്‍ത്തി കേസില്‍ ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ കഴിഞ്ഞയാഴ്ചയാണ് മറുനാടന്‍ മലയാളിയുടെ ഓഫിസുകളിലും ജീവനക്കാരുടെ വീടുകളിലും പോലിസ് പരിശോധന നടത്തിയത്. പരിശോധനയില്‍ ജീവനക്കാരുടെ മൊബൈല്‍ ഫോണുകളും ലാപ്ടോപും ക്യാമറ അടക്കമുള്ള വസ്തുക്കളും പോലിസ് പിടിച്ചെടുക്കുകയായിരുന്നു. പോലിസ് നടപടിക്കെതിരേ വ്യാപക വിമര്‍ശനമുയരുകയും റെയ്ഡിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *