വിജയ്- ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ ചിത്രീകരണം പൂർത്തിയായി

വിജയ്- ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ ചിത്രീകരണം പൂർത്തിയായി

വിജയ് – ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ലിയോയുടെ ചിത്രീകരണം പൂർത്തിയായി. ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഈ വർഷം ഒക്ടോബർ 19ന് തിയേറ്ററുകളിലേക്കെത്തും. വിക്രം എന്ന വമ്പൻ ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയ്ക്കാണ് ചിത്രത്തിന് പ്രതീക്ഷയേറുന്നത്. വിജയിയുടെ വ്യത്യസ്തമായൊരു കഥാപാത്രവും ആരാധകർ പ്രതീക്ഷിക്കുന്നു.

സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, അർജുൻ, മൻസൂർ അലി ഖാൻ, ​ഗൗതം മേനോൻ, മിഷ്കിൻ, അനുരാ​ഗ് കശ്യപ് എന്നിവർ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ലോകേഷ് കനകരാജ് തന്നെയാണ്. ഗോകുലം മൂവീസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുക.

 

Share

Leave a Reply

Your email address will not be published. Required fields are marked *