തിരുവനന്തപുരം: പ്ലസ് വണ്ണിനുള്ള മൂന്ന് അലോട്ട്‌മെന്റ് കഴിഞ്ഞിട്ടും മലബാറില്‍ സീറ്റ് രൂക്ഷമായിരിക്കെ സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. അപേക്ഷകള്‍ പരിഗണിച്ചു അടുത്ത ദിവസം തന്നെ സപ്ലിമെന്ററി അലോട്ട് മെന്റ് പട്ടിക പ്രസിദ്ധീകരിക്കും. അതിനു ശേഷം താലൂക്ക് തല പരിശോധന നടത്തി കൂടുതല്‍ സീറ്റ് അനുവദിക്കും എന്നാണ് സര്‍ക്കാരിന്റെ ഉറപ്പ്.
അന്‍പതിനായിരം സീറ്റുകളാണ് മെറിറ്റില്‍ ബാക്കിയുള്ളത്. എന്നാല്‍, മലബാറില്‍ മാത്രം 43000ത്തോളം കുട്ടികള്‍ അലോട്ട്‌മെന്റ് കഴിഞ്ഞപ്പോള്‍ പുറത്തുനില്‍ക്കുകയാണ്. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ കുട്ടികള്‍ പുറത്തുള്ളത്.
പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച് ആരോപണങ്ങള്‍ പടര്‍ത്തുന്ന ഒരു ചെറിയ വിഭാഗം നിക്ഷിപ്ത താല്‍പര്യം കഴിഞ്ഞ തവണയും പ്ലസ് വണ്‍ പ്രവേശന സമയത്ത് ഈ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഒരു തടസ്സവും ഇല്ലാതെ പ്രവേശന നടപടികള്‍ പൂര്‍ത്തിയായി. പ്രവേശനത്തിനുള്ള പ്രോസ്‌പെക്ടസ് തയ്യാറാക്കുന്നതിന് മുമ്പ് തന്നെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തുന്നവര്‍ക്ക് നല്ല ഉദ്ദേശമല്ല ഉള്ളതെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കേരള സംസ്ഥാനത്തെ തെക്കും വടക്കും എന്നൊക്കെ പറഞ്ഞ് വിലയിരുത്തുന്നത് തീര്‍ത്തും അനാരോഗ്യകരമായ പ്രവണതയാണ്. കേരള സംസ്ഥാനം രൂപീകരിച്ചതിന് ശേഷം അധികാരത്തില്‍ വന്ന ഒരു സര്‍ക്കാരും ഇത്തരത്തില്‍ ഒരു നിലപാട് കൈക്കൊണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തരം പ്രചാരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണം. പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച് വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും ഒട്ടും ആശങ്കപ്പെടേണ്ടതി മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.