പ്ലസ് വണ്‍ പ്രതിസന്ധി മലബാറിനോടുള്ള വിവേചനം അവസാനിപ്പിക്കുക: എം.എ. റസാഖ് മാസ്റ്റര്‍

പ്ലസ് വണ്‍ പ്രതിസന്ധി മലബാറിനോടുള്ള വിവേചനം അവസാനിപ്പിക്കുക: എം.എ. റസാഖ് മാസ്റ്റര്‍

കോഴിക്കോട്: വിദ്യാഭ്യാസ മേഖലയില്‍ മലബാര്‍ ജില്ലകളിലെ വിദ്യാര്‍ഥികളോട് സര്‍ക്കാര്‍ കാണിക്കുന്ന കടുത്ത വിവേചനം അവസാനിപ്പിക്കണം എന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം. എ. റസാഖ് മാസ്റ്റര്‍ പറഞ്ഞു. കോഴിക്കോട് സൗത്ത് മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച കോഴിക്കോട് സിറ്റി എ.ഇ.ഒ. ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്ലസ് വണ്‍ ക്ലാസ്സ് ആരംഭിച്ചിട്ടും ഉന്നത വിജയം കൈവരിച്ച് ഉപരി പഠനത്തിന് അര്‍ഹത നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് മലബാര്‍ മേഖലയില്‍ പുറത്ത് നില്‍ക്കേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. ആവശ്യമായ ബാച്ചുകള്‍ വര്‍ധിപ്പിക്കാതെ തുടര്‍പഠനത്തിന് അവസരം നിഷേധിക്കുകന്ന സര്‍ക്കാരിന്റെ സമീപനം വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ അവകാശ നിഷേധമാണ് എന്ന് കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്ഡലം പ്രസിഡണ്ട് പി.സക്കീര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. എ. നിസാര്‍ സ്വാഗതം പറഞ്ഞു. ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡണ്ട് എം.എ . റസാഖ് മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കെ.മൊയ്തീന്‍കോയ, എസ്.വി.അര്‍ശുല്‍ അഹമ്മദ്, പി.വി.അവറാന്‍, സ്വാഹിബ് മുഹമ്മദ്, എ.ടി.മൊയ്തീന്‍കോയ, എന്‍.വി.കോയ മോന്‍, എം.പി.മൊയ്തീന്‍ ബാബു, എന്‍.സി.സമിര്‍, ഇ.പി അഷറഫ്, സി.പി.സക്കീര്‍, കെ.പി.നൗഫല്‍, കെ.വി.മന്‍സൂര്‍, എം.സി റാജ്, സി.ടി.സക്കീര്‍ഹുസൈന്‍ ,ഫസല്‍ കൊമ്മേരി എന്നിവര്‍ പ്രസംഗിച്ചു പി.വി ഷംസുദ്ദീന്‍, പി.ടി. ആലി, എം.പി കോയട്ടി, എം.വി നജീബ്, എം.മുഹമ്മദ് മദനി, കെ.ടി.ബാവ, കെ.ടി.കുഞ്ഞിമോന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സമരക്കാരെ പോലിസ് അറസ്റ്റ് ചെയ്ത് മാറ്റി.

സര്‍ക്കാര്‍ മലബാറിനോടുള്ള വിദ്യാഭ്യാസ വിവേചനത്തിനെതിരേ കോഴിക്കോട് സൗത്ത് മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച എ.ഇ.ഒ ഓഫിസ് ഉപരോധം ജില്ലാ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.എ റസാക്ക് മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *