ന്യൂഡല്‍ഹി: ഫ്രാൻസിൽ നിന്ന് 26 റഫാല്‍ യുദ്ധവിമാനങ്ങളും മൂന്ന് സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികളും ഇന്ത്യ വാങ്ങാനൊരുങ്ങുന്നു. നാവിക സേനയ്ക്ക് വേണ്ടിയാണിവ വാങ്ങുന്നത്. 22 റഫാല്‍ മറൈന്‍ എയര്‍ക്രാഫ്റ്റുകളും നാല് പരിശീലന വിമാനങ്ങളും നാവികസേനയ്ക്കുവേണ്ടി വാങ്ങും.
ജൂലായ് 13, 14 തീയതികളിലായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന ഫ്രാൻസ് സന്ദർശനത്തിനിടെ ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടാവുമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
ഇന്ത്യൻ മഹാസമുദ്രത്തിലടക്കം വെല്ലുവിളികൾ വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് അടിയന്തിരമായി ഇവ വാങ്ങണമെന്നാണ് നാവികസേനയുടെ ആവശ്യം. ഐഎന്‍എസ് വിക്രമാദിത്യയിലും വിക്രാന്തിലും മിഗ് 29-ന് പകരം റഫാല്‍ യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടെന്നും നാവിക സേന ചൂണ്ടിക്കാണിക്കുന്നു.
എന്തായാലും വമ്പൻ ഇടപാടായാരിക്കും ഇത്. ഏകദേശം 90,000 കോടി രൂപയോളം ഇതിന് ചിലവ് വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.