കോഴിക്കോട്: സമൂഹത്തിന്റെ ക്ഷേമവും വികസനവും ലക്ഷ്യമാക്കി നടപ്പിലാക്കി കൊണ്ടിരിക്കുന്ന വിവിധ പദ്ധതികള്‍ ഫലപ്രദമാകുന്നുണ്ടോ എന്നത് വിലയിരുത്തപ്പെടേണ്ടത് ഏറ്റവും അനിവാര്യമാണെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമിതി കോഴിക്കോട് സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. ‘സാമൂഹ്യ സുരക്ഷാ പദ്ധതികള്‍’ എന്ന വിഷയത്തിലായിരുന്നു സെമിനാര്‍.
പദ്ധതികളെ സംബന്ധിച്ച് സമൂഹത്തിന് വേണ്ടത്ര അവബോധമില്ലാത്തത് പദ്ധതികളുടെ ലക്ഷ്യപൂര്‍ത്തീകരണത്തിന് വലിയ തടസ്സങ്ങളായി നില്‍ക്കുന്നു എന്നത് നാം ഗൗരവമായി കാണണം. ശാക്തീകരണ പദ്ധതികള്‍ അര്‍ഹരിയിലേക്ക് എത്തിക്കാനും അപ്രായോഗിക നിബന്ധനകള്‍ വെച്ച് അര്‍ഹമായവര്‍ക്ക് ലഭിക്കാതിരിക്കുന്ന സാഹചര്യവും ഒഴിവാ ക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കുഞ്ഞുമുഹമ്മദ് മദനി പറപ്പൂര്‍ അധ്യക്ഷത വഹിച്ചു.
സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ ഉന്നമനം മത, സാമൂഹിക സംഘടനകള്‍ അജണ്ടയായി കാണുന്നതാണ് സാമൂഹിക വികസന വിപ്ലവത്തിന് കാരണമെന്ന് സെമിനാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കവെ പറഞ്ഞു. ഭവനരഹിതരുടെ ലിസ്റ്റില്‍ വന്നവരുടെ അപേക്ഷകള്‍ പരിഹരിക്കുക എന്നത് സര്‍ക്കാറിന്റെ മുഖ്യ ലക്ഷ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഡെപ്യൂട്ടി തഹസില്‍ദാര്‍ അബ്ദുറഹ്‌മാന്‍ പോത്തുകാടന്‍, പി.എം.എ സെമീര്‍, വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി.കെ അഷ്റഫ്, സംസ്ഥാന ട്രഷറര്‍ കെ. സജ്ജാദ്, ടി.പി അബ്ദുല്‍ അസീസ്, അബ്ദുറഹ്‌മാന്‍ മാട്ടായി, ഇസ്മാഈല്‍ തോട്ടശ്ശേരിയറ, മുജീബ് മദനി ഒട്ടുമ്മല്‍, സെയ്തുമുഹമ്മദ് കുണ്ടായിത്തോട് എന്നിവര്‍ സംസാരിച്ചു.