കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകൾ നടക്കുന്ന സ്കൂളുകൾക്ക് ചൊവ്വാഴ്ച അവധി

കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകൾ നടക്കുന്ന സ്കൂളുകൾക്ക് ചൊവ്വാഴ്ച അവധി

കോട്ടയം: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ചൊവ്വാഴ്ച (11.07.2023) അവധിയായിരിക്കുമെന്ന് കളക്ടർ വി. വിഘ്‌നേശ്വരി. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന ആലപ്പുഴ ജില്ലയിലെ സ്‌കൂളുകൾക്കും ചൊവ്വാഴ്ച അവധിയാണ്.

കുട്ടനാട് താലൂക്കിലും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ പാടശേഖരങ്ങളിലെ മടവീഴ്ച മൂലം വെള്ളക്കെട്ട് രൂക്ഷമായതിനാലും താലൂക്കിലെ മിക്ക സ്‌കൂളുകളിലും ക്യാമ്പുകൾ പ്രവർത്തിച്ചുവരുന്നതിനാലുമാണ് അവധി.

കുട്ടനാട് താലൂക്കിലെ സ്‌കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും ട്യൂഷൻ സെന്ററുകൾക്കും അംഗൻവാടികൾക്കും ഉൾപ്പെടെ അവധി ബാധകമാകും. അതേമസമയം മുൻ നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.

Share

Leave a Reply

Your email address will not be published. Required fields are marked *