കോഴിക്കോട്: കുട്ടികള്‍ എലികളെ പോലെ മാളത്തില്‍ ഒളിക്കാതെ പറവകളെ പോലെ പറക്കാനുള്ള മാനസികാവസ്ഥ ഉണ്ടാക്കണമെന്ന് പ്രശസ്ത കവിയും ഗാനരചയിതാവുമായ പി.കെ ഗോപി. ബാലസംഘം ചെലവൂര്‍ മേഖലാ സമ്മേളനം കാളാണ്ടിതാഴം ദര്‍ശനം സാംസ്‌കാരിക വേദിയില്‍ പി.കെ ഗോപി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴികളെ കൂടുതല്‍ കഴിച്ച് കുറുക്കന്മാരാകാതെ സ്വയം ശ്രദ്ധിക്കണമെന്ന ഉപദേശവും കവി കുട്ടികള്‍ക്ക് നല്‍കി. ഗിതിക അധ്യക്ഷയായി. നിഷാന്‍ അലി,
സെക്രട്ടറി അഭിരാമി, എ.വി പ്രസാദ്, കെ.പി ശിവജി, പി.കെ ശാലിനി, എ.കെ ഷിംല, സൗരവ് തുടങ്ങിയവര്‍ സന്നിഹിതരായി. കുട്ടികളുടെ ജാഥയും സംഘടിപ്പിച്ചു.