കോഴിക്കോട്: ഏക സിവില്‍ കോഡ് വിഷയത്തില്‍ മതന്യൂനപക്ഷവോട്ട് ബേങ്കിന് വേണ്ടി സാമുദായിക ധ്രുവീകരണം ലക്ഷ്യമാക്കി മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന പൊറാട്ട് നാടകം സമൂഹത്തില്‍ വിഭാഗീയത വളര്‍ത്തുവാന്‍ മാത്രമേ ഉപകരിക്കൂ എന്നും സ്ത്രീകളുടെയും അടിസ്ഥാന ജനവിഭാഗങ്ങളുടെയും അവകാശം സംരക്ഷിക്കപ്പെടാന്‍ ഒരു ആധുനിക സമൂഹത്തിന് അനിവാര്യമായ നിയമമാണ് ഏക സിവില്‍ കോഡെന്നും എസ്.എന്‍.ഡി.പി യോഗം കോഴിക്കോട് യൂണിയന്‍ സെക്രട്ടറി സുധീഷ് കേശവപുരി പറഞ്ഞു. അത്താണിക്കല്‍ ഗുരുവരാശ്രമത്തില്‍ വെച്ച് നടന്ന എസ്.എന്‍.ഡി.പി യോഗം യൂത്ത്മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ നേതൃയോഗത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ കണ്‍വീനര്‍ മെവില്‍ പി.സി സ്വാഗതം പറഞ്ഞു. ജില്ലാ ചെയര്‍മാന്‍ ഷിജിത്ത് വടകര അധ്യക്ഷത വഹിച്ചു. കേന്ദ്ര സമിതി വൈസ് ചെയര്‍മാന്‍
റെനിഷ് വി റാം മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര സമിതി ജോയന്റ് കണ്‍വീനര്‍ രാജേഷ് .പി മാങ്കാവ് സംഘടന കാര്യങ്ങള്‍ വിശദീകരിച്ചു. ആഷിക് വിശ്വനാഥ്, ശ്രീജു, ഗോപിദാസ്, അജിത്ത്, അദ്വൈത് ഭരത് എന്നിവര്‍ സംസാരിച്ചു. ജില്ലാ ട്രഷറര്‍ ബിനില്‍ നന്ദി പറഞ്ഞു.