ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനത്തേക്ക് വിരാട് കോലിയെ എന്തുകൊണ്ട് വീണ്ടും പരിഗണിച്ചുകൂടായെന്ന് മുൻ ബിസിസിഐ സിലക്ടർ എം.എസ്.കെ. പ്രസാദ്. ഒരു സ്പോർട്സ് മാധ്യമത്തോടു സംസാരിക്കവെ, രോഹിത് ശർമയ്ക്കു പകരം ഇന്ത്യൻ ടീം ക്യാപ്റ്റൻ സ്ഥാനത്തേക്കു യുവതാരത്തെ പരിഗണിക്കുന്ന കാര്യം ചോദിച്ചപ്പോഴായിരുന്നു എം.എസ്.കെ. പ്രസാദിന്റെ പ്രതികരണം.
‘‘എന്തുകൊണ്ടു വിരാട് കോലി ആയിക്കൂടാ? അജിൻക്യ രഹാനെ തിരിച്ചുവന്ന് വീണ്ടും വൈസ് ക്യാപ്റ്റനായി. വിരാട് കോലിക്ക് അങ്ങനെ ചെയ്താൽ എന്താണ്? കോലി ഇക്കാര്യത്തിൽ എന്താണു ചിന്തിക്കുന്നതെന്ന് അറിയില്ല.’’– എം.എസ്.കെ. പ്രസാദ് പറഞ്ഞു.
ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് അജിൻക്യ രഹാനെ തിരിച്ചുവന്ന പോലെ, വിരാട് കോലിയെ ക്യാപ്റ്റനാക്കിയാലും പ്രശ്നമൊന്നുമുണ്ടാകില്ല.ക്യാപ്റ്റൻ സ്ഥാനത്തേക്ക് രോഹിത് ശർമയ്ക്ക് അപ്പുറത്തേക്ക് സിലക്ടർമാർ ചിന്തിക്കുമോയെന്ന് അറിയില്ല. പക്ഷേ ചിന്തിക്കുകയാണെങ്കിൽ വിരാട് കോലിയും ഒരു ഓപ്ഷനാണ്. എം.എസ്.കെ. പ്രസാദ് പറഞ്ഞു.