എന്‍ജിന്‍ തകരാറിലായി; വന്ദേഭാരത് എക്സ്പ്രസ് കണ്ണൂരില്‍ ഒരു മണിക്കൂറിലേറെ നേരം പിടിച്ചിട്ടു

എന്‍ജിന്‍ തകരാറിലായി; വന്ദേഭാരത് എക്സ്പ്രസ് കണ്ണൂരില്‍ ഒരു മണിക്കൂറിലേറെ നേരം പിടിച്ചിട്ടു

സാങ്കേതിക തകരാറിനെ തുടര്‍ന്ന് കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേഭാരത് എക്സ്പ്രസ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിട്ടു. എന്‍ജിന്‍ പ്രവര്‍ത്തിക്കാത്തതാണ് ട്രെയിന്‍ വഴിയില്‍ കുടുങ്ങാന്‍ കാരണം. ഒരു മണിക്കൂറിലേറെ സമയം കണ്ണൂരില്‍ പിടിച്ചിട്ട ശേഷം വൈകുന്നേരം അഞ്ച് മണിയോടെയാണ് ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചത്.

മൂന്നരയ്ക്ക് പുറപ്പെടേണ്ട ട്രെയിന്‍ അഞ്ച് മണിക്കാണ് കണ്ണൂരില്‍ നിന്ന് പുറപ്പെട്ടത്. ഇലക്ട്രിക് ഡോര്‍ അടയാതിരുന്നതാണ് പ്രശ്നമായതെന്ന് റെയില്‍വേ പറയുന്നു. എന്നാല്‍ കംപ്രസര്‍ തകരാറിനെ തുടര്‍ന്ന് ട്രെയിനിന്റെ എന്‍ജിന്‍ ഓഫാകുകയായിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *