കോഴിക്കോട്: ആസ്റ്റര്‍ വളന്റിയേഴ്സ്, ആസ്റ്റര്‍ മിംസിന്റെ മലബാറിലെ ആശുപത്രികളില്‍ സാമൂഹിക സേവനത്തിന്റെ ഭാഗമായി വിജയകരമായി നടപ്പിലാക്കി വരുന്ന തൊഴിലധിഷ്ഠിത പരിശീലന പരിപാടിയായ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സ് അഥവാ ജി.ഡി.എ കോഴ്‌സിന്റെ ആറാമത്തെ ബാച്ചിന്റെ കോണ്‍വൊക്കേഷന്‍ സെറിമണിയും പതിനൊന്നാമത് ബാച്ചിന്റെ ഓറിയന്റേഷനും നടത്തി.
കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ വച്ച് നടന്ന ചടങ്ങില്‍ തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. തൊഴിലിന്റെ പ്രാധാന്യവും സുസ്ഥിര വികസനവും മുന്നില്‍ കണ്ടുകൊണ്ട് നിര്‍ധനരായ യുവതി യുവാക്കള്‍ക്ക് ആസ്റ്റര്‍ വളണ്ടിയേഴ്‌സും ആസ്റ്റര്‍ ഗ്രൂപ്പും നടപ്പിലാക്കി കൊണ്ടിരിക്കുന്ന തൊഴിലധിഷ്ഠിത GDA പരിശീലനം എന്തുകൊണ്ടും പ്രശംസനീയവും കാലഘട്ടത്തിന്റെ ആവശ്യവുമാണ് എന്ന് മന്ത്രി പറഞ്ഞു.
ആറു മാസത്തെ സൗജന്യ തൊഴിലധിഷ്ഠിത പരിശീലന പരിപാടി വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്‌കില്‍ ഹബ്ബ് ഇന്ത്യ /നാഷണല്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റുകളാണ് ലഭ്യമാക്കുന്നത്. തുടര്‍ന്ന് പരിശീലനം ലഭിക്കുന്ന ഹോസ്പിറ്റലിലോ, മറ്റേതെങ്കിലും ആസ്റ്റര്‍ ഹോസ്പ്പിറ്റുകളിലോ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് തസ്തികകളില്‍ ഒഴിവുകള്‍ വരുന്ന മുറയ്ക്ക് ജോലിക്ക് മുന്‍ഗണന നല്‍കുമെന്ന് സ്വാഗതം ആശംസിച്ചുകൊണ്ട് ആസ്റ്റര്‍ വോളന്റിയേഴ്‌സ് മലബാര്‍ ലീഡ് മുഹമ്മദ് ഹസീം പറഞ്ഞു.
ചടങ്ങില്‍ തൊഴില്‍ നൈപുണ്യത്തിന്റെ പ്രസക്തിയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ആസ്റ്റര്‍ കേരളാ ക്ലസ്റ്റര്‍ എച്ച്.ആര്‍ ജനറല്‍ മാനേജര്‍ ബ്രിജു മോഹന്‍ സംസാരിച്ചു. ഒപ്പം തൊഴിലധിഷ്ഠിത വിദ്യാഭ്യാസം തൊഴില്‍ മേഖലകളില്‍ വരുത്തുന്ന സാംസ്‌കാരിക മാറ്റത്തെക്കുറിച്ചും മാറ്റത്തിന്റെ ആവശ്യകതയെക്കുറിച്ചും കോഴിക്കോട് ആസ്റ്റര്‍ മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ലുക്മാന്‍ പൊന്‍മാടത്ത് സംസാരിച്ചു.
ചടങ്ങില്‍ ഡെപ്യൂട്ടി സി.എം.എസ് നൗഫല്‍ ബഷീര്‍, ഡെപ്യൂട്ടി സി.എന്‍.ഒ ലീന സ്‌കറിയ എന്നിവര്‍ പങ്കെടുത്തു. ആസ്റ്റര്‍ മിംസ് നേഴ്‌സ് മാനേജര്‍, ലേര്‍ണിംഗ് ആന്‍ഡ് ഡെവലപ്‌മെന്റ് മിസ് ദിവ്യ നന്ദിയും പറഞ്ഞു.