ആവേശക്കൊടുമുടിയിൽ ആരാധകർ; ആറ്റ്ലീ – ഷാരൂഖ് ചിത്രം ജവാൻ പ്രിവ്യൂ പുറത്ത്

ആവേശക്കൊടുമുടിയിൽ ആരാധകർ; ആറ്റ്ലീ – ഷാരൂഖ് ചിത്രം ജവാൻ പ്രിവ്യൂ പുറത്ത്

സിനിമാസ്വാദകരെ ആവേശക്കൊടുമുടിയിലേറ്റി ജവാൻ എന്ന ചിത്രത്തിന്റെ പ്രിവ്യൂ എത്തി. ലോകമെമ്പാടുമുള്ള ഷാരൂഖ് ഖാൻ ആരാധകരുടെ മനം നിറയ്ക്കുന്ന മാസ് ആക്ഷ രം​ഗങ്ങളും കിടിലൻ ഡയലോ​ഗുകളുമെല്ലാം അടങ്ങുന്ന വമ്പൻ ചിത്രമാണ് വരാനിരിക്കുന്നത് എന്നതിന്റെ വ്യക്തമായ സൂചനയാണ് പ്രിവ്യൂ നൽകുന്നത്.

വൻ താരനിരനിരയുമായാണ് ചിത്രം എത്തുന്നത്. ഷാരൂഖിനൊപ്പം നായികയായി നയൻതാര, വില്ലനായി വിജയ് സേതുപതി, പ്രിയാമണി, അതിഥി വേഷത്തിൽ ദീപികാ പദുകോൺ എന്നിവരെല്ലാം ചിത്രത്തിലെത്തുന്നുണ്ട്.

ആറ്റ്ലീ എന്ന സൂപ്പർ ഹിറ്റ് തമിഴ് സംവിധായകന്റെ പക്കാ തമിഴ് ടച്ചുള്ള ബോളീവുഡിന്റെ മാസ് ആക്ഷൻ കാഴ്ചപ്പാടുകളെ തിരുത്തുന്ന ചിത്രമായിരിക്കും ജവാൻ എന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇക്കാരണം കൊണ്ടു തന്നെ ദക്ഷിണേന്ത്യൻ സിനിമാസ്വാധകർ ജവാന് അത്രയേറെ പ്രാധാന്യം നൽകുന്നുണ്ട്.

തമിഴിലെ പുതുതലമുറ സം​ഗീതസംവിധായകനായ അനിരുദ്ധിന്റെ ആദ്യ ബോളിവുഡ് ചിത്രമാണ് ജവാൻ. ഷാരൂഖ് ഖാനൊപ്പം ബോളിവുഡിൽ തുടക്കം കുറിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നാണ് ടീസർ പങ്കുവെച്ചുകൊണ്ട് അനിരുദ്ധ് ട്വീറ്റ് ചെയ്തത്.

റെഡ് ചില്ലീസിന്റെ ബാനറിൽ ഗൗരി ഖാനാണ് ചിത്രം നിർമിക്കുന്നത്. സെപ്റ്റംബർ ഏഴിന് ചിത്രം തിയേറ്ററുകളിൽ എത്തും. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.

Share

Leave a Reply

Your email address will not be published. Required fields are marked *