പ്രമുഖ കലാസ്ഥാപനമായ മലയാള കലാഗ്രാമം സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ എ.പി.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

പ്രമുഖ കലാസ്ഥാപനമായ മലയാള കലാഗ്രാമം സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ എ.പി.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മാഹി: ഉത്തര കേരളത്തിലെ പ്രമുഖ കലാസ്ഥാപനമായ മലയാള കലാഗ്രാമം സ്ഥാപകനും, മാനേജിംഗ് ട്രസ്റ്റിയും ചെന്നൈയിലെ പ്രമുഖ വ്യവസായിയുമായ എ.പി.കുഞ്ഞിക്കണ്ണന്‍(96) ചെന്നൈയില്‍ നിര്യാതനായി.
ദീര്‍ഘകാലമായി ചെന്നൈയിലെയും, കേരളത്തിലേയും സാംസ്‌ക്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്നു. പഴയകാല സോഷ്യലിസ്റ്റാണ്.

സഹോദരങ്ങള്‍: എ.പി.ബാലന്‍ (ബിസിനസ്സ്, ചെന്നൈ), ഡോ. എ.പി.ശ്രീധരന്‍ (റിട്ട. ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത്, പോണ്ടിച്ചേരി), എ.പി.വിജയന്‍ (എഞ്ചിനീയര്‍, ബാംഗ്ലൂര്‍), പ്രേമരാജി (ചെന്നൈ), പരേതരായ ലക്ഷ്മി, ദേവകി.
ഇന്ന് ചെന്നൈയില്‍ പൊതു ദര്‍ശനം. നാളെ ചൊവ്വാഴ്ച രാവിലെ 8 മണി മുതല്‍ 10 വരെ മലയാള കലാഗ്രാമത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. പിന്നീട് 10 മണി മുതല്‍ 12 മണി വരെ ചൊക്ലി കാഞ്ഞിരത്തിന്‍ കീഴിലെ ആക്കൂല്‍ തറവാട്ടില്‍ പൊതുദര്‍ശനവും സംസ്‌ക്കാരവും നടക്കും. തമിഴകത്തേയും കേരളത്തിലെയും രാഷ്ട്രീയ- സിനിമ – സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരുമായി ഉറ്റബന്ധമുണ്ടായിരുന്നു. എം. ഗോവിന്ദന്‍, എം.പി.ദാമോദരന്‍, ഡോ.കെ.ബി.മേനോന്‍ ,എം.വി.ദേവന്‍, ടി.പത്മനാഭന്‍, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, കെ.എ കൊടുങ്ങല്ലൂര്‍, എന്‍.പി.മുഹമ്മദ് തുടങ്ങിയവരുമായി ദീര്‍ഘകാല ആത്മ സൗഹൃദമുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *