സാഹിത്യ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പുലിക്കോട്ടില്‍ ഹൈദരാലിയുടെ കഥാസമാഹാരം ‘ചിരിപ്പടക്കം’  പ്രകാശനം ചെയ്തു

സാഹിത്യ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പുലിക്കോട്ടില്‍ ഹൈദരാലിയുടെ കഥാസമാഹാരം ‘ചിരിപ്പടക്കം’ പ്രകാശനം ചെയ്തു

ഗ്രാമീണ നൈര്‍മല്യം പുലിക്കോട്ടില്‍ ഹൈദരാലിയുടെ കഥകളുടെ സവിശേഷത: വയലാര്‍ ശരത്ചന്ദ്ര വര്‍മ

മലപ്പുറം: സാഹിത്യ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പുലിക്കോട്ടില്‍ ഹൈദരാലിയുടെ കഥാസമാഹാരമായ ചിരിപ്പടക്കം, മലപ്പുറം വണ്ടൂരില്‍ വയലാര്‍ ശരത്ചന്ദ്ര വര്‍മ പ്രകാശനം ചെയ്തു. വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. സിത്താര പുസ്തകം ഏറ്റുവാങ്ങി. കെ.പി.എ മജീദ് എം.എല്‍.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രാമീണനൈര്‍മല്യം പുലിക്കോട്ടില്‍ ഹൈദരാലിയുടെ കഥകളുടെ സവിശേഷതയാണെന്ന് വയലാര്‍ ശരത്ചന്ദ്ര വര്‍മ പറഞ്ഞു. പുലിക്കോട്ടില്‍ സ്മാരകം വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഈസ അധ്യക്ഷനായിരുന്നു. കഥാകൃത്ത് നൗഷാദ് അരീക്കോട്, പി.പി. റഹ്‌മത്തുള്ള, ഫൈസല്‍ എളേറ്റില്‍, ഒ.എം കരുവാരക്കുണ്ട്, കാനേഷ് പൂനൂര്‍, സുദീപ് തെക്കേപ്പാട്ട്, ജഷീല സഫീര്‍ മാമ്പുഴ, സി.ടി.പി ഉണ്ണിമൊയ്തീന്‍ തുടങ്ങി നിരവധി പേര്‍ സംബന്ധിച്ചു. പുലിക്കോട്ടില്‍ ഹൈദര്‍ സ്മാരക കലാപഠന കേന്ദ്രം ആണ് ചടങ്ങ് സംഘടിപ്പിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *