തിരുവനന്തപുരം: മൂന്നുവർഷത്തിനുശേഷം ആദ്യമായി സംസ്ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണം പൂജ്യത്തിൽ. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ആർക്കും തന്നെ കോവിഡ് സ്ഥിരീകരിച്ചില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്. സംസ്ഥാനത്തു നിലവിൽ 1033 കോവിഡ് ബാധിതരുണ്ട്.
2020 മേയ് 7നായിരുന്നു ഇതിനു മുൻപ് കോവിഡ് കണക്കുകൾ പൂജ്യത്തിലെത്തിയത്. ജൂലായ് ഒന്നാം തീയതി 12 പേർക്കും രണ്ടിന് 3 പേർക്കും മൂന്നാം തീയതി ഏഴ് പേർക്കും പോസിറ്റീവ് ആയിരുന്നു. നാലിന് ഒരാൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്താകെ 50ൽ താഴെ പേർക്കാണ് പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നത്. അഞ്ചാം തീയതിയിലെ കണക്കനുസരിച്ച് 45 പേർ പോസിറ്റീവായി.