മാഹി: ഇന്നലെ വൈകീട്ട് മഴയല്പ്പം വിട്ടു നിന്ന നേരത്ത് ചൂടിക്കോട്ട ദേശത്ത് എങ്ങു നിന്നോ വന്നെത്തിയ ദേശീയ പക്ഷി അനേകരെ ആകര്‍ഷിച്ചു. മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിന് പിറകിലെ റോഡില്‍ ആനന്ദ നടനമാടിയ മയില്‍, കാഴ്ചക്കാരുടെ കണ്ണുകള്‍ക്ക് കുളിരായി. ചൂടിക്കോട്ട അഭിലാഷിലെ ആറാം ക്ലാസ്സുകാരന് കണ്ണനാണ് വീട്ടിന്റെ ടെറസ്സില്‍ നിന്നും ഈ ദൃശ്യം മൊബൈലില്‍ പകര്‍ത്തിയത്. പിന്നീട് മയില്‍ റോഡിലൂടെ നടന്ന് പോവുയായിരുന്നു.