ലയണ്‍സ് ക്ലബ്ബ് കാലിക്കറ്റ് മെട്രോ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു

ലയണ്‍സ് ക്ലബ്ബ് കാലിക്കറ്റ് മെട്രോ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ലയണ്‍സ് ക്ലബ്ബ് ഓഫ് കാലിക്കറ്റ് മെട്രോ സില്‍വര്‍ ജൂബിലി ആഘോഷം മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ പ്രയാസപ്പെടുന്നവര്‍ക്കായി ലയണ്‍സ് ക്ലബ്ബ് നടത്തുന്ന പ്രവര്‍ത്തനം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ബിപിന്‍ ആല്‍ബര്‍ട്ട് ജോര്‍ജ്, അധ്യക്ഷത വഹിച്ചു. വില്‍സണ്‍ ആന്റോ, സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ രവി ഗുപ്ത, അഡ്വ. ജയപ്രശാന്ത്, ബാബു, ഇ.ആര്‍ ഫൈസല്‍, ഇ.റജീഷ്, കെ.സി വസന്ത് കുമാര്‍, പി. അനില്‍ കുമാര്‍, റിജു ഗുപ്ത പ്രസംഗിച്ചു. കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാര ജേതാക്കളായ ഡോ. രഞ്ജിത്ത് മാധവന്‍, ഡോ. നവ്യ രഞ്ജിത്ത് എന്നിവരെ ആദരിച്ചു.
സില്‍വര്‍ ജൂബിലി ലോഗോയുടെയും ബുള്ളറ്റിനിന്റെയും പ്രകാശനം പി.വി ചന്ദ്രന്‍, രവി ഗുപ്തക്ക് നല്‍കി പ്രകാശനം ചെയ്തു. ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *