റോട്ടറി കാലിക്കറ്റ് സൗത്ത് ഭാരവാഹികള്‍ ചുമതലയേറ്റു

റോട്ടറി കാലിക്കറ്റ് സൗത്ത് ഭാരവാഹികള്‍ ചുമതലയേറ്റു

കോഴിക്കോട് : 2023-24 വര്‍ഷത്തെ റോട്ടറി കാലിക്കറ്റ് സൗത്ത് ഭാരവാഹികള്‍ ചുമതലയേറ്റു. സി.വി പ്രതീഷ് മേനോന്‍ ( പ്രസിഡന്റ്), ഭവിന്‍ യു. ദേശായി ( സെക്രട്ടറി ) ഉള്‍പ്പെട്ട 15 അംഗ ഭരണ സമിതിയാണ് ചുമതലയേറ്റത്.
മലബാര്‍ പാലസില്‍ നടന്ന ചടങ്ങില്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ഇലക്റ്റ് ഡോ. സന്തോഷ് ശ്രീധര്‍ മുഖ്യാതിഥിയായി.

റോട്ടറി സൗത്ത് മുന്‍ പ്രസിഡന്റ് ഡോ. സനന്ദ് രത്‌നം, പി സി കെ രാജന്‍, അന്‍വര്‍ സാദത്ത്, റാഫി പി. ദേവസി,
സി.എം ഉദയഭാനു, വിജയ് ലുല്ല, ടി.കെ രാധാകൃഷ്ണന്‍, അഡ്വ.രജീഷ് ചന്ദ്രന്‍, അമിത് നായര്‍, കെ. ബിനോയ് എന്നിവര്‍ സംസാരിച്ചു. 10 നിര്‍ദ്ധന കുടുബത്തിന് ഡയാലിസിസ് കിറ്റും ശ്രവണ സഹായിയും വിതരണം ചെയ്തു. പി.നാനാ ശാന്ത് സ്വാഗതവും ഭവിന്‍ യു. ദേശായി നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *