കോഴിക്കോട്: ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ തൊഴിലുടമ-തൊഴിലാളി യൂണിയന്‍ പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനിച്ച 15% കൂലി വര്‍ധനവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ അംഗീകൃത ചുമട്ട് തൊഴിലാളികള്‍ 11ന് പണിമുടക്ക് നടത്തുമെന്ന് എസ്.ടി.യു നേതാവ് യു.പോക്കറും സി.ഐ.ടി.യു നേതാവ് നാസര്‍.സിയും വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
റേഷന്‍ മൊത്തവ്യാപാരികളാണ് ഇതിന് തടസ്സം നില്‍ക്കുന്നത്. കോടതിയില്‍ നിന്ന് സ്‌റ്റേ ഉണ്ടെന്ന് പറഞ്ഞാണ് കൂലി വര്‍ധനവ് നിഷേധിക്കുന്നത്. വന്‍ലാഭം കൈപ്പറ്റുന്ന കരാറുകാരും ചില ഉദ്യോഗസ്ഥരുമാണ് ഇതിന് പിന്നില്‍. സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാത്ത ഇത്തരം മൊത്തവ്യാപാരികളെ കരിമ്പട്ടികയില്‍ പ്പെടുത്തണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എ.ടി അബ്ദു (എസ്.ടി.യു), കെ.പി മന്‍സൂര്‍ (സി.ഐ.ടി.യു), അബ്ദുള്‍ ലത്തീഫ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.