രാജ്യത്തെ ട്രക്കുകളിലെല്ലാം എസി കാബിൻ ; കരട് വിജ്ഞാപനത്തിന് അം​ഗീകാരം ലഭിച്ചതായി ​ഗഡ്കരി

രാജ്യത്തെ ട്രക്കുകളിലെല്ലാം എസി കാബിൻ ; കരട് വിജ്ഞാപനത്തിന് അം​ഗീകാരം ലഭിച്ചതായി ​ഗഡ്കരി

ന്യൂഡൽഹി: രാജ്യത്തെ ട്രക്കുകളിൽ എ.സി. കാബിനുകൾ നിർബന്ധമാക്കാനുള്ള കരട് വിജ്ഞാപനത്തിന് അംഗീകാരം നൽകിയതായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. 2025 ജനുവരിമുതൽ ഇതു നടപ്പാക്കും. റോഡ്‌സുരക്ഷ ഉറപ്പാക്കുന്നതിൽ ട്രക്ക് ഡ്രൈവർമാർക്ക് നിർണായക പങ്കുണ്ടെന്നും അവരുടെ തൊഴിലന്തരീക്ഷം മെച്ചപ്പെട്ടതാക്കാനുള്ള സുപ്രധാന തീരുമാനമാണിതെന്നും ഗഡ്കരി പറഞ്ഞു.

പുതിയ നിയമം നിലവിൽ വരുന്നതോടെ ട്രക്കുകൾ വിപണിലിറക്കുമ്പോൾ തന്നെ എസി കാബിനുകൾ ഉൾപ്പെടുത്തേണ്ടി വരും. ദീർഘദൂര യാത്രകൾ നടത്തുന്ന ട്രക്ക് ഡ്രൈവർമാർക്ക് ഏറെ ആശ്വാസകരമാണ് ഈ തീരുമാനം.

അതേസമയം കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി അടുത്തിടെ ട്രക്ക് ഡ്രൈവർമാർക്കൊപ്പം നടത്തിയ യാത്രയെ തുടർന്നാണ് സർക്കാർ തീരുമാനമെന്ന അഭിപ്രായമുയരുന്നുണ്ട്. നിരവധി ട്രക്ക് ഡ്രൈവർമാർ രാഹുലിന് നന്ദിയറിയിച്ച് രം​ഗത്തുവരികയും ചെയ്തു.

ഇന്ത്യയിലെ ട്രക്ക് ഡ്രൈവർമാരുടെ പ്രയാസങ്ങൾ ചോദിച്ചറിഞ്ഞ രാഹുൽ ഒരു ട്രക്കിൽ യാത്ര ചെയ്യുകയും ചെയ്തു. പിന്നീട് അമേരിക്കൻ സന്ദർശനത്തിനിടെ അവിടുത്തെ ഇന്ത്യൻ ട്രക്ക് ഡ്രൈവർമാരുമായും രാഹുൽ സംവദിച്ചു. അമേരിക്കയിലെ ട്രക്കുകളിലെ സൗകര്യങ്ങളും ഡ്രൈവർമാരുടെ ജീവിതവും കണ്ടറിഞ്ഞ രാഹുൽ ഇന്ത്യയിലെ ട്രക്ക് ഡ്രൈവർമാർക്ക് മെച്ചപ്പെട്ട തൊഴിലന്തരീക്ഷം ഉറപ്പാക്കേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.

Share

Leave a Reply

Your email address will not be published. Required fields are marked *