മലപ്പുറം ജില്ലയിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി

മലപ്പുറം ജില്ലയിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി

മലപ്പുറം ജില്ലയിലെ സ്‌കൂള്‍ കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. മലപ്പുറത്ത് എച്ച്1എന്‍1 പനിമൂലം മരിച്ച 4 പേരില്‍ 3 പേരും കുട്ടികളായതിനെ തുടര്‍ന്നാണ് നിര്‍ദ്ദേശം.

2009ന് ശേഷം ജില്ലയില്‍ കൂടുതല്‍ എച്ച്1എന്‍1 രോഗം റിപ്പോര്‍ട്ട് ചെയ്തത് ഇപ്പോഴാണ്. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പ്രകാരം കൊച്ചു കുട്ടികളിലാണ് രോഗം കണ്ടുവരുന്നത്.

പനി, ചുമ, ശ്വാസംമുട്ട് തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. മാസ്‌കിന്റെ ഉപയോഗത്തിലൂടെ രോഗവ്യാപനം തടയാനാകുമെന്നാണ് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. അതേസമയം, ജില്ലയില്‍ എലിപ്പനി, ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *