പുസ്തകങ്ങള്‍ എന്നും അറിവിന്റെ നിറശേഖരങ്ങള്‍

പുസ്തകങ്ങള്‍ എന്നും അറിവിന്റെ നിറശേഖരങ്ങള്‍


കൊച്ചി: മനുഷ്യന്റെ വൈജ്ഞാനികവും സാംസ്‌കാരികവുമായ ഉന്നമനത്തിനാധാരമായ അറിവുകളുടെ ശേഖരമാണ് പുസ്തകങ്ങളെന്നു കേരള ജംഇയ്യതുല്‍ ഉലമ ട്രഷറര്‍ സി.എം മൗലവി ആലുവ പറഞ്ഞു. കെ.എന്‍.എം മര്‍കസുദ്ദഅവ വനിതാ വിഭാഗമായ എം.ജി.എം സംസ്ഥാന സമിതി സംഘടിപ്പിച്ച പുസ്തകാസ്വാദന മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. വായന മരിക്കുന്നു എന്നത് അടിസ്ഥാന രഹിതമാണ്. വായനയുടെ മാധ്യമങ്ങളില്‍ വൈവിധ്യം വരികയും വിവിധ തലങ്ങളിലുള്ള വായന കൂടുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

എം.ജി.എം പ്രസിഡന്റ് സല്‍മ അന്‍വാരിയ്യ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.ടി ആയിഷ മുഖ്യപ്രഭാഷണം നടത്തി. ജില്ലകളില്‍ നിന്ന് ഒന്നും രണ്ടും സ്ഥാനങ്ങള്‍ ലഭിച്ചവരാണ് സംസ്ഥാനതല മത്സരത്തില്‍ മാറ്റുരച്ചത്. ഫാത്തിമ മന്‍സൂര്‍ (ആലപ്പുഴ), ഹസീന മന്‍സൂര്‍ (മലപ്പുറം വെസ്റ്റ് ), ജമിന അന്‍സാര്‍ , ഇ.ഒ നിഹാല എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കെ.എന്‍.എം മര്‍കസുദ്ദഅവ സൗത്ത് സോണ്‍ സെക്രട്ടറി സലീം കരുനാഗപ്പള്ളി, സാബിക് കൊച്ചി, നെക്‌സി കോട്ടയം, ഹിബ വിസമദ് , ഹാറൂന്‍ കക്കാട്, ഡോ. മുസ്തഫ കൊച്ചിന്‍ , ജ്യോതി ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *